സി എം സി പാവനാത്മ പ്രൊവിൻസിലെ സന്യാസിനികൾ അവതരിപ്പിച്ച അക്കാപ്പലക്ക് ലഭിച്ച യു.ആർ.എഫ് ദേശീയ റെക്കോർഡ് സമർപ്പണം നടന്നു.
പ്രൊവിൻഷ്യൽ സുപ്പീരിയർ
റവ. സിസ്റ്റർ : മെറീന സിഎംസി
അധ്യക്ഷത വഹിച്ചു
വികാരി ജനറൽ
മോൺ. പയസ് മലേകണ്ടത്തിൽ ഉദ്ഘാടനം നിർവഹിച്ചു.
ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും യുആർഎഫ് വേൾഡ് റെക്കോർഡ്
ചീഫ് എഡിറ്റർഗിന്നസ് സുനിൽ ജോസഫിൽ നിന്ന് പ്രൊവിൻഷ്യൽ സുപ്പിരിയർ സിസ്റ്റർ മെറിനയും അക്കാപ്പല ടീമംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി.
അതോടൊപ്പം അക്കാപ്പലയുടെ സംവിധായകൻ സാജോജോസഫിനും സർട്ടിഫിക്കറ്റ് സമ്മാനിച്ചു.
ഇടുക്കി സ്വദേശിയായ
സാജോ ജോസഫാണ് അക്കാപ്പലയുടെ സംഗീതസംവിധായകൻ. കൂടാതെ ഗാനരചയിതാവ്, ഗായകൻ, വീഡിയോഗ്രാഫർ, എഡിറ്റർ, അധ്യാപകൻ എന്നി നിലകളിൽ ഇദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്.
കോതമംഗലം സിഎംസി പാവനാത്മ പ്രവിശ്യയിലെ സഹോദരിമാരുടെ ഏറ്റവും മികച്ച പ്രകടനങ്ങൾ 252 ട്രാക്കുകളിലൂടെ പുറത്തെടുക്കുന്നതിൽ അദ്ദേഹം സാങ്കേതിക വൈദഗ്ധ്യം പ്രകടിപ്പിച്ചു. അദ്ദ്ദേഹം സംവിധാനം ചെയ്ത മൂന്നാമത്തെ അക്കാപ്പല്ല 2024 ജൂലൈ 14-ന് റിലീസ് ചെയ്തു.
മീഡിയ കൗൺസിലർ സിസ്റ്റർ സീന മരിയയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ. റിനി മരിയ ,ഏഫ്.എഫ്.ടി കോഡിനേറ്റർ
സിസ്റ്റർ. കാരുണ്യ, ഗാനം ഓർക്കസ്ട്ര കോതമംഗലം, ഡയറക്ടർ ആൻ്റണി
തുടങ്ങിയർ പ്രസംഗിച്ചു.
0 Comments