യു. ആർ. എഫ്ദേശീയ റെക്കോര്‍ഡിട്ട് ഇന്റര്‍സ്‌കൂള്‍ ചെസ് ടൂര്‍ണമെന്റ്


കൊച്ചി: റൊട്ടേറിയന്‍ വി കെ കൃഷ്ണകുമാറിന്റെ  സ്മരണാര്‍ഥം കോഫീ അവതരിപ്പിച്ച അഖില കേരള ഇന്റര്‍ സ്‌കൂള്‍ ചെസ്സ് ടൂര്‍ണമെന്റ്
റിക്കാർഡ് നേട്ടത്തിൽ
കളമശ്ശേരി രാജഗിരി പബ്ലിക് സ്‌കൂളില്‍ നടന്ന റോയല്‍ ഗാംബിറ്റ് സീസണ്‍2ടൂര്‍ണമെൻ്റിൽ
228 സ്‌കൂളുകളില്‍ നിന്നായി 1550ലേറെ വിദ്യാര്‍ഥികള്‍  പങ്കെടുത്തു.
യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറം ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ മല്‍സരാര്‍ഥികള്‍ പങ്കെടുത്ത സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ടൂര്‍ണമെന്റ് എന്ന നിലയില്‍ ദേശീയ റെക്കോര്‍ഡ് കരസ്ഥമാക്കി. 
റോട്ടറി കൊച്ചിന്‍ റോയല്‍സ് പ്രസിഡന്റ് അനോജ് തോമസ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഇലക്ട് ഡോ. ജി എന്‍ രമേശ്, രാജഗിരി പബ്ലിക് സ്‌കൂള്‍ ഡയറക്ടര്‍ റവ. ഫാ. പൗലോസ് കിടങ്ങന് എതിരെ കരു നീക്കി ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം നിര്‍വഹിച്ചു. 
ചീഫ് ആര്‍ബിറ്റര്‍ ശുഭ രാകേഷ് സ്വാഗതം ആശംസിച്ചു. കീ വാല്യു സി ഐ ഒ ദീപക് മേനോന്‍, രാജഗിരി പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ റൂബി ആന്റണി, അസിസ്റ്റന്റ് ഗവര്‍ണര്‍ സഞ്ജീവ് സാമുവല്‍, രമേഷ് കൊങ്ങാട്ടില്‍, രാജഗിരി പബ്ലിക്ക് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വിജി വര്‍ഗീസ്, സിറ്റി സില്‍ക്സ് എം ഡി യൂസഫ് എന്നിവര്‍ സംസാരിച്ചു.
കീ വാല്യു പ്രൊഡക്ട്‌സ് ഹെഡും സഹസ്ഥാപകയുമായ ശ്രീജ കെ ആര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.
സീനിയര്‍ ചെസ് കളിക്കാരന്‍ ലക്ഷ്മണന്‍, മാസ്റ്റര്‍ ആദിക് തിയോഫിന്‍ ലെനിന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. റോട്ടറി കൊച്ചിന്‍ റോയല്‍സ് സെക്രട്ടറി തോമസ് മാര്‍ട്ടിന്‍ നന്ദി പറഞ്ഞു.



Post a Comment

0 Comments