ഏറണാകുളം: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കപ്പചെടി വളർത്തിയെടുത്ത് എഞ്ചിനിയർ ജോൺ. പി. മാണി യു.ആർ.എഫ് ലോക റിക്കാർഡ് നേടി. 74 അടി (2200cm) ഉയരത്തിലാണ് ജോൺ പി. മാണിയുടെ കപ്പ ചെടി തൊടിയിൽ വളർന്നു നിൽക്കുന്നത്. യു. ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് സർട്ടിഫിക്കറ്റ് നൽകി. നിരീക്ഷകൻ അനിഷ്.എം മെമൻ്റോ നൽകി.
പി.മാണിയുടെ മകനായ ജോൺ.പി. മാണി കോതമംഗലം എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് എഞ്ചിനിയറിം ബിരുദം
നേടി . മധ്യപ്രദേശിലെ
ഗുണയിൽ ഗോപീ കൃഷ്ണ
സാഗർ അണക്കെട്ട്നിർമ്മിച്ച് കരാറുകാരനായി. പിന്നിട്
സംസ്ഥാന ടേബിൾ ടെന്നീസ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ്.കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗം.ജില്ലാ ആസൂത്രണ സമിതി ചെയർമാൻ.എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗം ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെൻ്റ് അതോറിറ്റി.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്.കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി നിർവാഹക സമിതി അംഗം,ഡയറക്ടർ വൈഎംസിഎഎറണാകുളംഎന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസ കാലത്ത് മികച്ച അത്‌ലറ്റ്, ബാസ്കറ്റ്ബോൾ കളിക്കാരൻ എന്നിനിലകളിൽ മികവ് തെളിയിച്ചിട്ടുണ്ട്.
നോവലിസ്റ്റ്,കവി,ചരിത്രകാരൻ,ചിത്രകാരൻ,കൃഷിക്കാരൻ തുടങ്ങി മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ഭാര്യ: റെമാനി സൂസൻ ജോൺ
യൂണിവേഴ്സിറ്റി വോളിബോൾ താരമായിരുന്നു. മക്കൾ:സന്ധ്യ ജോൺ, എസ്ബിഐ ഹോംസ് മാനേജർ, സംസ്ഥാന ക്രിക്കറ്റ് താരം. മാണി.പി.ജോൺ, എം.ടെക്
0 Comments