ശ്രീ മഹാഭാഗവതത്തിലെ 18,000 ശ്ലോകങ്ങൾ തുടർച്ചയായി 23 മണിക്കൂർ 41 മിനിറ്റിനുള്ളിൽ ചൊല്ലി തീർത്തതിനുള്ള യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിൻ്റെ ലോക റെക്കോർഡ് സമ്മാനിച്ചു.
2024 സെപ്റ്റംബർ 20ന് ആലുവ മണപ്പുറം അയ്യപ്പ സേവാ സമിതി ഭജന ഹാളിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്.യു ആർ എഫ് നിരീക്ഷകരുടെയും മറ്റ് ക്ഷണിക്കപ്പെട്ടഅതിഥികളുടെയും മുമ്പിൽ ആയിരുന്നു പ്രകടനം.
2024 നവംബർ മൂന്നിന് വെങ്ങോല മഹാദേവ മണ്ഡപത്തിൽ നടത്തിയ റെക്കോർഡ് വിതരണ ചടങ്ങ് പെരുമ്പാവൂർ എംഎൽഎ അഡ്വക്കേറ്റ് എൽദോസ് പി കുന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
പെരുമ്പാവൂർ മുൻസിപ്പൽ ചെയർമാൻ വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശിഹാബ് പള്ളിക്കൽ എന്നിവർ യഥാക്രമം മെമെന്റോയും മെഡലും നൽകി.
ചടങ്ങിൽ ആർ പ്രദീപ് കുമാർ, വി.എസ് ശ്രീജിത്ത്, പി. പി എൽദോസ് ,രവി കറുകുറ്റി എന്നിവർ പങ്കെടുത്തു.
0 Comments