ചേലക്കര:40 വർഷക്കാലമായി പാരമ്പര്യ ചികിത്സ രംഗത്ത് പ്രാവീണ്യം തെളിയിച്ച ഡോക്ടർ വാസുദേവ വൈദ്യർക്ക് യു ആർ ബി ഗ്ലോബൽ അവാർഡ് സമ്മാനിച്ചു.
ചേലക്കര അരമന ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽലയൺസ് ക്ലബ് 318 ഡി യുടെ ഡിസ്ട്രിക്ട് ഗവർണർ ജയിംസ് വളപ്പില ഉദ്ഘാടനം ചെയ്തു.
ചേലക്കര ലാൻഡ്സ് ക്ലബ് പ്രസിഡൻറ് അഡ്വക്കേറ്റ് എൽദോ പൂക്കുന്നേൽ അധ്യക്ഷത വഹിച്ചു.യു ആർ എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു.
വിദേശത്തും സ്വദേശത്തുമായി 4 ലക്ഷത്തിലധികം ആളുകളെ ചികിത്സിച്ചാണ് 2024 ഹ്യൂമാനിറ്റേറിയൻ അവാർഡിന് ആറ്റൂർ വാസുദേവ വൈദ്യർ അർഹനായത് .
പരിപാടിയിൽ ലയൺസ് ക്ലബ് അംഗങ്ങളായ ഡോക്ടർ ഉണ്ണികൃഷ്ണൻ , മുരളി, രതീഷ്, അശോക് വാരിയർ ,കെ.സി വർഗീസ് മത്തായി, ഗോപി ചക്കനത് എന്നിവർ പ്രസംഗിച്ചു.
0 Comments