ഏറ്റവും കൂടുതൽ സമയം ക്രിക്കറ്റ് ബാറ്റ് കൈവിരലിൽ ബാലൻസ് ചെയ്ത് ഷാരോൺ ഗിന്നസ് റെക്കോർഡ് മറികടന്നു



 തിരുവനന്തപുരം :ഏറ്റവും കൂടുതൽ സമയം ക്രിക്കറ്റ് ബാറ്റ് കൈവിരലിൽ ബാലൻസ് ചെയ്താണ് ആലപ്പുഴ സ്വദേശിയായ ഷാരോൺ   രാജസ്ഥാൻ സിക്കാർ സ്വദേശിയായ ആര്യൻ ശർമയുടെ റെക്കോർഡ് മറികടന്നത്. 2022 ഒക്ടോബർ 15ന് ഒരു മണിക്കൂർ 16 മിനിറ്റ് 19 സെക്കൻഡ് ക്രിക്കറ്റ് ബാറ്റ്  ബാലൻസ് ചെയ്ത ആര്യൻ ശർമയുടെ റെക്കോർഡ് ആണ് ഒരു മണിക്കൂറും 30 മിനിറ്റും 15  സെക്കൻഡുമായി ഷാരോൺ തിരുത്തിക്കുറിച്ചത്
തിരുവനന്തപുരം ഹൈലാൻഡ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗിന്നസ് സുനിൽ ജോസഫ് മുഖ്യ നിരീക്ഷകൻ ആയിരുന്നു .ഗിന്നസ് അശ്വിൻ വാഴുവേലിൽ, ഗിന്നസ് എസ്. ആദർശ് എന്നിവർ നിരീക്ഷകരായിരുന്നു.അനീഷ് സെബാസ്റ്റ്യൻ  ജയ്സൺ ജെയിംസ് എന്നിവർ  പ്രകടനം വീഡിയോയിൽ   പകർത്തി. എൽബിൻജോസഫ് ,എന്നിവർ ടൈം കീപ്പർ മാരായിരുന്നു

Post a Comment

0 Comments