ഗിന്നസ് ജേതാക്കളുടെ വാർഷിക സമ്മേളനം നടത്തി

തിരുവനന്തപുരം : ഗിന്നസ് വേൾഡ് റെക്കോർഡുകൾ നേടിയ കേരളീയരുടെ ഒമ്പതാമത് വാർഷിക സംഗമം തിരുവനന്തപുരം ഹൈലാൻഡ് ഹോട്ടലിൽ  നടത്തി.ആഗ്രഹ് സംസ്ഥാന പ്രസിഡണ്ട് ഗിന്നസ് സത്താർ ആദൂർ അദ്ധ്യക്ഷത വഹിച്ചു.ആന്റണി രാജു എംഎൽഎ ഉദ്ഘാടനം ചെയ്യ്തു.
ഗിന്നസ് നേടിയ പുതിയ അംഗങ്ങളെ , മൈനോറിറ്റി കമ്മീഷൻ ചെയർമാൻ അഡ്വ:എ. എ.റഷീദ്  ആദരിച്ചു. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ ഗിന്നസ് സർട്ടിഫിക്കറ്റ് സമർപ്പിച്ചു  . പുതിയ അംഗങ്ങളെ സി ഡബ്ല്യു സി ചെയർപേഴ്സൺ അഡ്വ:ഷാനിബ ബീഗം പ്രഖ്യാപിച്ചു. 
ഏഷ്യൻ ഗെയിംസ് ജേതാവ് ഷർമി ഉലഹന്നാൻ, ചലച്ചിത്ര നിരൂപകൻ സുനിൽ സി. ഇ,  ജേർണലിസ്റ്റ് ബാബുരാമചന്ദ്രൻ, പ്രേം നസീർ സുഹൃത് സമിതി പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ, ആഗ്രഹ് ഭാരവാഹികളായ സുനിൽ ജോസഫ്, പ്രിജേഷ് കണ്ണൻ, അശ്വിൻ വാഴുവേലിൽ, വിജിത രതീഷ് എന്നിവർ പ്രസംഗിച്ചു.
ഈ വർഷം ഗിന്നസ് റെക്കോർഡ് നേടിയ അർജുൻ പി പ്രസാദ്, കമൽജിത്, ജുവാന, നവനീത് മുരളീധരൻ, ദിതി ജെ നായർ, ടിജോ വർഗീസ്, ജോസ്കുട്ടി എൽബിൻ എന്നിവർക്കുള്ള ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് ആന്റണി രാജു, പ്രേംകുമാർ എന്നിവർ ചേർന്ന് കൈമാറി .
സംസ്ഥാന കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി സത്താർ ആദൂർ (പ്രസിഡന്റ് ) സുനിൽ ജോസഫ് (സെക്രട്ടറി ), പ്രീജേഷ് കണ്ണൻ (ട്രഷറർ), അശ്വിൻ വാഴുവേലിൽ (ചീഫ് കോഡിനേറ്റർ), വിജിത രതീഷ്, റെനീഷ് കുമാർ (ജോ. സെക്രട്ടറി ) തോമസ് ജോർജ്, ലത കളരിക്കൽ (വൈസ് പ്രസിഡണ്ട്‌ ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

Post a Comment

0 Comments