ജീവചരിത്ര കുറിപ്പ് പ്രസിദ്ധികരിച്ച് ഏരീസ് ഗ്രൂപ്പ് ലോക റിക്കാർഡിൽ



ദുബൈ: വിവിധ വ്യവസായ  മേഖലയിലെ 42 പ്രമുഖരുടെ ജീവചരിത്ര കുറിപ്പ് പ്രസിദ്ധികരിച്ച് ഏരീസ് ഗ്രൂപ്പ്  യു.ആർ.എഫ്  ലോക റിക്കാർഡിൽ ഇടം നേടി.ഒരു ദിവസം ഒരു വേദിയിൽ ജീവചരിത്ര പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചാണ് യുണിവേഴ്സൽ റെക്കോർഡ് ഫോറത്തിൻ്റെ ലോക റിക്കാർഡിൽ ഇടം പിടിച്ചത്. 
 ദുബൈ ജെ.ഡബ്ല്യു മാരിയറ്റിൽ നടന്ന ചടങ്ങിൽ യു.ആർ.എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് റിക്കാർഡ് പ്രഖ്യാപനം നടത്തി. ക്യാപ്റ്റൻ മുഹമ്മദ് അസിസ് ഷറാഫി സർട്ടിഫിക്കറ്റും യു.ആർ എഫ് വൈസ് പ്രസിഡൻ്റ് ഗിന്നസ് സൗദീപ് ചാറ്റർജി മെഡലും  ഏരീസ്  ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപക ചെയർമാനും  CEO യും ആയ  സോഹൻ റോയിക്ക് സമ്മാനിച്ചു. 
ഇനി മുന്നോട്ടുള്ള സ്ഥാപനത്തിന്റെ യാത്രകൾക്ക് ഇത്തരം റിക്കോർഡുകൾ പ്രചോദനവും കൂടുതൽ കരുത്തും പകരുന്നുവെന്ന്    സർ. സോഹൻ റോയ് പറഞ്ഞു .  യൂറോപ്പ്യൻ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി യുമായി (EIU)  സഹകരിച്ച്   ഏരീസ് ഇന്റർനാഷണൽ മാരിടൈം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (AIMRI ) സംഘടിപ്പിച്ച ഹോണററി ഡോക്ടറേറ്റ്  ചടങ്ങിൽ വച്ചാണ് റെക്കോർഡ്നേട്ടംസ്വന്തമാക്കിയത്. 
ജിവചരിത്ര കുറിപ്പു കളിലൂടെ  വ്യവസായ രംഗത്ത് ഇവർ നൽകിയ സംഭാവനകൾ,
യാത്രകൾ, അനുഭവങ്ങൾ തുടങ്ങിയവ രേഖപ്പെടുത്തുകയും ഭാവിതലമുറയെപ്രചോദിപ്പിക്കുകയും ചെയ്യുന്നു.
ചടങ്ങിൽ ലൈല റഹ്ഹൽ എൽ അത്ഫാനി,ഒലീനഷൈറോക്കോവ ,ടാൻസൽ കുൽക്കു  എന്നിവർ സന്നിഹിതരായിരുന്നു.സിന്തൈറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡിൻ്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ ക്യാപ്റ്റൻ തുർക്കി അൽ ഷെഹ്‌രി ,ഡേവിസ് കല്ലൂക്കാരൻ, ക്രോവ് മാക് ഗസാലിയുടെ സ്ഥാപകനും മാനേജിംഗ്പാർട്ണറുമായബ്രൂണോ ബോക്വിമ്പാനി ,ഏരിയൽ ജനറകൗൺസലുംഇൻ്റർനാഷണൽ മാരിടൈമിലെ സെക്രട്ടറി ജനറലുമായഗോരിദാ മനജെ അൽയാമി, മറൈൻ പ്രോജക്ട്സ് മാനേജർ   ,   അൽ ജസീറ തകാഫുൾ മാനേജിംഗ് ഡയറക്ടർ  സാഗർ നാദർഷാ തുടങ്ങിയ പ്രമുഖരുടെ ജീവചരിത്ര കുറിപ്പുകൾ പരിപാടിക്ക് നിറം പകർന്നു.

Post a Comment

0 Comments