ഭരതനാട്യ നൃത്തത്തിലെ 52 ഹസ്ത മുദ്രകളും പറയുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ ധ്വനി മുകേഷിന് യു.ആർ.ബി ഗ്ലോബൽ അവാർഡ്.
കേരളത്തിലെ കോട്ടയം സ്വദേശിയായ ധ്വനി മുകേഷ് (ജനനം 2021 ഓഗസ്റ്റ് 20 ന്) കോട്ടയം ലക്ഷ്മി സിൽക്ക് ഹൗസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ 52 സംയുക്ത, അസംയുക്ത ഹസ്ത മുദ്രകൾ ഒറ്റ, ഇരട്ട കൈ ആംഗ്യങ്ങൾ അവതരിപ്പിച്ചു. അമ്മ പ്രസീത നടത്തുന്ന വിഘ്‌നേശ്വര നൃത്തവിദ്യാലയത്തിൽ നിന്ന് സ്വമേധയാണ് രണ്ടര വയസിൽ ധ്വനി മുദ്രകൾഹൃദ്യസ്ഥമാക്കിയത്.
അവാർഡ് ദാന ചടങ്ങിൽ യു.ആർ. എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് സർട്ടിഫിക്കറ്റും ലക്ഷ്മി സിൽക്സ് എം.ഡി ശ്രീലത രാജേഷ് ഫലകവും അനിഷ് സെബാസ്റ്റ്യൻ മെലഡും സമ്മാനിച്ചു.
കോട്ടയം,മൂലേടംആന്തേരിൽ
മുകേഷ് പ്രസീത ദമ്പതികളുടെ രണ്ടാമത്തെ മകളാണ് ധ്വനി മുകേഷ്. എൻ. എസ്. എം. സി.എം.എസ് എൽ.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ
ദക്ഷ മുകേഷ് സഹോദരിയാണ്.
0 Comments