ഗുരുദേവ കൃതികൾ കാണാ പാഠമാക്കി മേഘ ഗ്ലോബൽ അവാർഡ് നേടി

തിരുവനന്തപുരം:നാലാം വയസിൽ ഗുരുദേവ കൃതികൾ കാണാതെ ചൊല്ലി മേഘമനോജ് യൂണിവേഴ്സൽ റിക്കോർഡ് ബുക്കിൻ്റെ ഗ്ലോബൽ അവാർഡിന് അർഹയായി.
മംഗലത്തുകോണം കാട്ടുനട ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിൽ നടന്ന   ചടങ്ങിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി അവാർഡ് സമ്മാനിച്ചു.
ഗുരുദേവ കൃതികളുടെ പാരാ യണം പഠിക്കുന്നതിനായി മുത്ത ശ്ശി ശ്രീദേവി കുളത്തൂർ കോല ത്തുകര ശിവക്ഷേത്രം കേന്ദ്രമാ
യി പ്രവർത്തിക്കുന്ന ഗുരുദർശ ൻപഠനകേന്ദ്രത്തിൻ്റെ അറിവായ ഈശ്വരൻ ഗ്രൂപ്പിൽ ചേർന്ന താണ് തുടക്കം. ശ്രീദേവിക്കൊഷം മേഘയും ശ്ലോകങ്ങൾ 
ശ്രദ്ധിക്കാൻ തുടങ്ങി.
ഗ്രൂപ്പിലെ മുതിർന്ന പഠിതാ ക്കൾക്കൊപ്പം ബാഹുലേയാഷ്ട കത്തിലെരണ്ടുവരിഭംഗിയായി മേഘ ചൊല്ലിയത് എല്ലാവരെ യും വിസ്‌മയിപ്പിച്ചു.ഗ്രൂപ്പിലെ അദ്ധ്യാപികരാജലക്ഷ്മ‌മിയായിരുന്നു മേഘയുടെ യും ഗുരു.
ഒരുവർഷത്തിനുള്ളിൽ ഗുരു ദേവ കൃതികളായ ഹോമമന്ത്രം, ദൈവദശകം,ശ്രീകൃഷ്ണദർശനം, ഗദ്യപ്രാർത്ഥന,കോലതീരേശ സ്‌തവം, ഗുഹാഷ്ടകം എന്നിവയും മനപ്പാഠമാക്കി. ഇപ്പോൾആ ത്മോപദേശശതകത്തിന്റെ പഠനത്തിലാണ് ഇപ്പോൾ.
മേഘഎസ്. എൻ.ഡി.പി യോഗം കോവളം യൂണിയൻ 
വണ്ടിത്തടം ശാഖ വ്ലാപ്പട്ടിവിള 
മകയിരത്തിൽ മനോജിൻ്റെയും പാർവ്വതിയുടെയും ഇളയ പുത്രിയാണ്. മാനസ മനോജ് സഹോദരിയാണ്.

Post a Comment

0 Comments