വെള്ളോലിപ്പറമ്പിൽ റെജി മോൻ (57) ഇന്നലെയാണ് രോഗബാധയെ തുടർന്ന് മരണമടഞ്ഞത്.പിറവത്ത് മാസ് ടൂർ ആൻഡ് ട്രാവൽസ് കമ്പനി നടത്തുകയായിരുന്നു.
എൻ്റെ മാതാപിതാക്കളെ വിശുദ്ധ നാട്ടിൽ 2010 ൽ കൊണ്ടു പോയപ്പോൾ മുതൽ തുടങ്ങിയ ബന്ധം 2025 മാർച്ച് ആദ്യവാരം വരെ തുടർന്നു. 2011 ൽ ഞാനും ഭാര്യയും റജി മോൻ്റെ കൂടെ വിശുദ്ധ നാട് സന്ദർശിച്ചതോടെ കൂടുതൽ ദൃഢമായി.
ക്ഷിണിതനായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വേളയിലുംസംസാരിക്കാറുണ്ടായിരുന്നു. മാർച്ച് 9 ന് എനിക്ക് ഓസ്ട്രേലിയയിലേക്ക് പോകാൻ വേണ്ട ഡോക്യുമെൻ്റുകൾ ടിക്കറ്റ് എന്നിവ എടുപ്പിക്കണം എന്ന് കരുതിയിരുന്നു. എന്നാൽ റജി ചേട്ടൻ്റെ ക്ഷീണാവസ്ഥ കാരണം ഞാൻ മറ്റു വഴികൾ തേടി. ഞാൻ മടങ്ങിവന്ന ദിവസം തന്നെ റജി ചേട്ടൻ നമ്മളെ വിട്ടുപോയി. കൊച്ചിക്ക്പകരംതിരുവന്തപുരത്ത് എത്തിയതിനാൽ ഭൗതിക ശരീരം കാണാൻ സാധിച്ചില്ല.
*റിക്കാർഡ് നേട്ടത്തിനുടമ*
65 ൽ പരം വിശുദ്ധ നാട് യാത്രകൾ നടത്തിയ അന്യമതത്തിൽ പെട്ടയാൾ (Non christian,Muslim,Jewish)എന്ന ഗണത്തിൽ ലിംക ,യു.ആർ.എഫ് റിക്കാർഡുകൾ നേടിയിട്ടുണ്ട്.
ഭാര്യ: ലത. മക്കൾ:അശ്വിൻ, ഐശര്യ.
0 Comments