മന്ത്രി റിയാസിനെ അത്ഭുതപെടുത്തി പള്ളിക്കുന്നിലെ ചരിത്രശേഷിപ്പുകൾ


പീരുമേട്: മലനാട്ടിലെ ആദ്യ ക്രൈസ്തവ ദേവാലയത്തിലെ ചരിത്രശേഷിപ്പുകൾ മന്ത്രി റിയാസിനെ അത്ഭുത പെടുത്തി.
 1869 ൽ സി.എം.എസ് മിഷണറിമാര പണികഴിപ്പിച്ച പള്ളികുന്നിലെ ദേവാലയം സന്ദർശിച്ച വേളയിലാണ് മന്ത്രി റിയാസ് ഇവിടെ സൂക്ഷിച്ചിരിക്കുന്ന ചരിത്ര വസ്തുക്കൾ നേരിൽ കണ്ട് ബോധ്യപെട്ടത്. 
ഇംഗ്ലീഷുകാരുടെ ജനന മരണ വിവാഹ റജിസ്റ്റർ ആണ് പ്രാധാനം.തുവൽ മഷിയിൽ മുക്കി കാലാകാലങ്ങളിൽ ഈ ദേവാലയത്തിൻ്റെചുമതലയുണ്ടായിരുന്ന പട്ടക്കാർ എഴുതിയ രേഖകൾ ആരിലും അത്ഭുതം ജനിപ്പിക്കും. 
പള്ളി ഭിത്തിയിലെ ടാബ്ലറ്റുകളാണ് മറ്റൊരു പ്രത്യേകത. 156 വർഷം മുമ്പ് ഇംഗ്ലീഷ്കാർ ഉപയോഗിച്ച ഫർണിച്ചറുകൾ തന്നെയാണ് ഇന്നുംപള്ളിയിൽഉപയോഗിക്കുന്നത്. തിരുവത്താഴ മേശയുടെ മുൻവശത്ത്കൊത്തിവച്ചിരിക്കുന്ന "ഇൻ റിമമ്പറൻസ് " എന്ന വാചകം മന്ത്രിയെ പ്രത്യേകം ആകർഷിച്ചു. 
സെമിത്തേരിയിൽ അടക്കം ചെയ്തിരിക്കുന്ന കുതിരയുടെ കല്ലറയും ജോൺ ഡാനിയൽ മൺറോ ഉൾപ്പെടെയുള്ളവരുടെ കല്ലറയും മന്ത്രി സന്ദർശിച്ചു.
ഇടവക വികാരി റവ. ലിജു ഏബ്രഹാം, ഗിന്നസ് സുനിൽ ജോസഫ് എന്നിവർ പള്ളിയുടെ ചരിത്രം മന്ത്രിക്ക് വിവരിച്ചു നൽകി.

Post a Comment

0 Comments