പീരുമേട്: ഇടുക്കി ജില്ലയിൽ നിന്ന് ഗിന്നസ് നേട്ടത്തിനുടമകൾ ആയ മൂന്ന് പേരും പീരുമേട്കാരായത് യാദൃശ്ചികം. 2011 ജൂലൈയിൽ 33 മണിക്കൂർ നിർത്താതെ പ്രസംഗിച്ച് എം. മടസാമിയും 2013 ജനുവരിയിൽ 245 രാജ്യങ്ങളിലെ കോളിംഗ് കാർഡുകൾ ശേഖരിച്ച് സുനിൽ ജോസഫും 2025 മാർച്ചിൽ ഏറ്റവും ചെറിയ ആടിൻ്റെ ഉടമയായിലിനു പീറ്ററും ഗിന്നസ് ജേതാക്കളായി.
ഗിന്നസിൻ്റെ 70 വർഷ ചരിത്രത്തിൽ കേരളത്തിൽ നിന്ന് 98 പേരാണ് ഗിന്നസ് ബുക്കിൽ വ്യക്തിഗത ഇനത്തിൽ പേര് എഴുതി ചേർത്തത്. ഇവരിൽ 52 പേരെ നിന്നസിലെത്തിച്ച സുനിൽ ജോസഫാണ് മാട സാമിയെയും ലിനു പിറ്ററിനെയും ഗിന്നസ് നേട്ടത്തിലെത്താൻ സഹായിച്ചത്. സുനിൽ കൽക്കട്ടആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിവേഴ്സൽ റിക്കാർഡ്ഫോറമെന്നസ്ഥാപനത്തിൻ്റെ ചീഫ് എഡിറ്ററും അന്താരാഷ്ട്ര ജൂറിയുമാണ്.
0 Comments