ലോകത്തിലെ ഏറ്റവും ചെറിയ ആടിനുള്ള ഗിന്നസ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു.




പീരുമേട്: ലോകത്തിലെ ഏറ്റവും ചെറിയ പ്രസവിച്ച ആടിനുള്ള ഗിന്നസ് സർട്ടിഫിക്കറ്റ് ആടിൻ്റെ ഉടമ ലിനു പിറ്ററിന് സമ്മാനിച്ചു. 
 കുട്ടിക്കാനം എം. ബി.സി കോളജിലെ മെക്കാനിക്കൽ ഇൻസ്ട്രക്ടർ ലിനു പീറ്ററിൻ്റെ കനേഡിയൻ പിഗ്മി വിഭാഗത്തിലുള്ള പെണ്ണാട് " കറുമ്പി"യാണ്ഈ നേട്ടത്തിലേക്ക് എത്തിയത്.മുമ്പ്  യു. ആർ. എഫ്  ലോക റിക്കാർഡ്
കറുമ്പി സ്വന്തമാക്കിയിരുന്നു.
ഗിന്നസ് സർട്ടിഫിക്കറ്റ്
ആഗ്രഹ് സംസ്ഥാന സെക്രട്ടറി ഗിന്നസ് സുനിൽ ജോസഫും  പഞ്ചായത്ത് പ്രസിഡൻ്റ് ആർ. ദിനേശനും, ബാഡ്ജ് ഗിന്നസ് മാട സാമിയും മെമ്പർഷിപ്പ് കാർഡ് ഗിന്നസ് അശ്വിൻ വാഴുവേലിലും സമ്മാനിച്ചു
നാൽപ്പത് സെൻ്റിമീറ്റർ മാത്രമാണ് നാല് വയസ് പൂർത്തിയായ ഈ പെണ്ണാടിൻ്റെ ഉയരം. എട്ട് മാസം പ്രയമുള്ള കുട്ടിയും തള്ളയും പൂർണ്ണ ആരോഗ്യവതികളാണ്. കൂടാതെ കറുമ്പി 4 മാസം ഗർഭിണിയുമാണ്.
ഗിന്നസ് റിക്കാർഡിൻ്റെ മാർഗനിർദേശമനുസരിച്ചുള്ള പ്രകിയകൾ പൂർത്തിയാക്കി രേഖകൾ  പരിശോധിച്ച ശേഷമാണ് ഗിന്നസ് പ്രഖ്യാപനം നടത്തിയത്.ക്ഷീര കർഷകനായ ലിനു 15 വർഷം മുമ്പാണ് കനേഡിയൻ പിഗ്മി ഇനത്തിലുള്ള രണ്ട് പെണ്ണാടിനെയും ഒരു മുട്ടനെയും . ഇപ്പോൾ 4 ആൺ അടുകളും 13 പെൺ ആടുകളും 20 കുഞ്ഞുങ്ങളും ഉണ്ട്. മൂന്ന് നിറങ്ങളിലാണ് ആടുകൾ. കറുപ്പ്, വെളുപ്പ്, കറപ്പും വെളുപ്പും.
ഇണചേർക്കുമ്പോൾ ഒരോ തവണയും  ഒരോ ആണാടിനെ യാണ് ഉപയോഗിക്കുന്നു.
വംശഗുണംനിലനിർത്താനാണിങ്ങനെ ചെയ്യുന്നത്. പൊക്കം കുറഞ്ഞ ആടിൻ്റെ അമ്മയും കുഞ്ഞും ഉണ്ട്. കുട്ടിക്ക് നാലുമാസം പ്രായം ആയി. തള്ളയാട് ഗർഭിണിയാണ്.
താൻ വളർത്തുന്ന എല്ലാ ജീവജാലങ്ങളുടെയും വംശ ഗുണം നിലനിർത്തുന്നതിനായി പ്രത്യേകം ശ്രദ്ധിക്കാറുണ്ട്   
കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടറും സഹായികളും ആണ് ആടിന്റെ പ്രായം, ബ്രീഡ് ,അളവുകൾ ഇതെല്ലാം രേഖപ്പെടുത്തിയത് .
വണ്ടിപെരിയാർമൃഗാശുപത്രിയിലെ സർജൻ ഡോ. ശിൽപ വി.എസ്,ഫിൽഡ്ഓഫിസർമാരായ ജയൻ .കെ , രാജ്.എ. വി എന്നിവരായിരുന്നു സംഘത്തിൽ . പഞ്ചായത്ത് പ്രസിഡൻ്റ്. ആർ.ദിനേശൻ,  ഗിന്നസ് ജേതാക്കളായ സുനിൽ ജോസഫ്, അശ്വിൻ വാഴുവേലിൽ, മാട സാമി,വാർഡംഗം ശാന്തി രമേഷ്, എം.ബിസി കോളജ് പ്രിൻസിപൽ ഡോ. വി.ഐ ജോർജ്, വൈസ് പ്രിൻസിപ്പൽപ്രൊഫ. എലിയാസ് ജാക്സൺ,അനിഷ് സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
പക്ഷിമൃഗാദികളെ
പരിപാലിക്കുന്ന ലിനുവിൻ്റെ മേലേ മണ്ണിൽ ഹിൽവ്യു ഫാമിൻ്റെ മേൽനോട്ടം ഭാര്യ അനു ജോസും വിദ്യാർത്ഥികളായ ലൂദ് ,   ലിനറ്റ്എന്നിവർചേർന്ന്നിർവഹിക്കുന്നു.


Post a Comment

0 Comments