ജമ്മു കാശ്മീർ : കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി, പിവിഎസ്എം, എവിഎസ്എം, ബിഎസ്എഫിലെ കോൺസ്റ്റബിൾ ഹർവീന്ദർ സിങ്ങിന് അഭിനന്ദന പതക്കം സമ്മാനിച്ചു. വിവിധ സ്ഥലങ്ങളിൽ മിന്നൽ വേഗതയിൽ 81 എംഎം മോർട്ടാറുകൾവിന്യസിക്കുന്നതിൽ ഹർവീന്ദർ സിങ്ങിന്റെ അസാധാരണമായ കഴിവ്, സമർപ്പണം, കഠിനാധ്വാനം എന്നിവയ്ക്കുള്ള അംഗീകാരമായാണ് ഈ അവാർഡ്.
അസാധാരണമായ കഴിവുകളും മികച്ച പരിശീലന നിലവാരവും പ്രകടിപ്പിച്ച ഹർവീന്ദർ സിംഗ്, ഫയറിംഗ് ഡാറ്റയുടെ കണക്കുകൂട്ടലുകളിൽ വേഗതയും കൃത്യതയും പുലർത്തി, അങ്ങനെ ഓപ്പറേഷൻ സിന്ദൂർ സമയത്ത് നിയുക്ത ലക്ഷ്യങ്ങളെ നേരിടാൻ നമ്മുടെ പ്രതിരോധം പ്രവർത്തനക്ഷമമായി തയ്യാറാണെന്ന് ഉറപ്പാക്കി .
0 Comments