ന്യൂ ഡൽഹി:പാകിസ്ഥാനുള്ള തുർക്കിയുടെ പിന്തുണയിൽ പ്രതിഷേധിച്ച് ഇന്ത്യയിൽ ‘തുർക്കിയെ ബഹിഷ്കരിക്കുക’ എന്ന ഹാഷ്ടാഗോടെ സോഷ്യൽ മീഡിയയിൽ വലിയ കാമ്പയിൻ നടക്കുന്നു. നിരവധി ഇന്ത്യൻ വിനോദസഞ്ചാരികൾ തുർക്കി യാത്രകൾ റദ്ദാക്കി. ഡൽഹിയിലെ ജെഎൻയു , ജാമിയ മിലിയ ഉൾപ്പെടെയുള്ള പ്രമുഖ സർവ്വകലാശാലകൾ തുർക്കിയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള സഹകരണം അവസാനിപ്പിച്ചു.
തുർക്കിയിലെ ഇനോനു സർകലാശാലയുമായുള്ള ധാരണാ പത്രം താത്കാലികമായി നിർത്തിവച്ചതായി ജവഹർലാൽ നെഹ്റു സർവകലാശാല
വ്യാപാര സംഘടനകളും ടൂർ ഓപ്പറേറ്റർമാരുംതുർക്കിയുമായുള്ള വ്യാപാരം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്.
തുർക്കിയിൽനിന്നുള്ള ആപ്പിൾ ഇറക്കുമതി നിർത്താൻ പുണെയിൽനിന്നുള്ള പഴക്കച്ചവടക്കാർ തീരുമാനിച്ചു.
പ്രതിഷേധത്തിന്റെ ഭാഗമായി വ്യാഴാഴ്ച എപിഎംസി വ്യാപാരികൾ തുർക്കിയിൽനിന്ന് ഇറക്കുമതിചെയ്ത ആപ്പിൾ റോഡിൽ വലിച്ചെറിഞ്ഞു. പുണെയിലെ വ്യാപാരികൾ തുർക്കിയിൽനിന്ന് ആപ്പിൾ, ലിച്ചി, പ്ലം, ചെറി, ഡ്രൈ ഫ്രൂട്ട്സ് എന്നിവ ഇറക്കുമതി ചെയ്യുന്നുണ്ട്. ആപ്പിളിന്റെ ഇറക്കുമതിമാത്രം 1200 കോടി രൂപയുടേതാണ്.
യാത്രാ വെബ്സൈറ്റുകൾ തുർക്കി പാക്കേജുകൾ റദ്ദാക്കുകയോസ്വീകരിക്കാതിരിക്കുകയോ ചെയ്യുന്നു. ഇത് ടൂറിസത്തിൽ വലിയ വരുമാനം നേടുന്ന തുർക്കിക്ക് വലിയ തിരിച്ചടിയാകും.
കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യട്രേഡേഴ്‌സ്തുർക്കിയുമായുള്ള എല്ലാ വ്യാപാര കരാറുകളും അവസാനിപ്പിക്കാൻആലോചിക്കുന്നു.ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിനിടെ ഇന്ത്യയുടെ സൈനിക നടപടിയായ ഓപ്പറേഷൻ സിന്ദൂറിന് ശേഷം പാകിസ്ഥാനെ പിന്തുണച്ചതിന് തുർക്കിക്കും അസർബൈജാനും എതിരെ ജനവികാരം ഉയരുന്ന സാഹചര്യത്തിലാണ് ജെഎൻയു തീരുമാനം. ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ധാരണാ പത്രം താത്കാലികമായി നിർത്തിവച്ചിരിക്കുന്നു എന്നാണ് ജെഎൻയു അധികൃതർ അറിയിച്ചത്.
2023 തുർക്കിയെ പിടിച്ചുലച്ച ഭൂകമ്പത്തിൽ ഇന്ത്യ ഓപ്പറേഷൻ ദോസ്ത് എന്ന പേരിൽ വലിയ സഹായമാണ് ചെയ്തത്. എന്നാൽ പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷം തുർക്കി പാകിസ്ഥാന് സൈനിക സഹായം നൽകിയിരുന്നു. ഇതാണ് തുർക്കിയുമായുള്ള ഇന്ത്യയുടെ ബന്ധം വഷളാക്കിയത്. -
0 Comments