തുർക്കിയുടെ പുതിയ അംബാസഡറെ അംഗീകരിക്കുന്ന ചടങ്ങ് ഇന്ത്യ മാറ്റിവെച്ചു

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യാവിരുദ്ധ നിലപാടെടുത്ത തുർക്കിയുമായി ബന്ധം മോശമാകുന്നതായി സൂചന. ഇന്ത്യയിലേക്കുള്ള തുർക്കിയുടെ പുതിയ അംബാസഡറെ അംഗീകരിക്കുന്ന ചടങ്ങ് ഇന്ത്യ അനിശ്ചിത കാലത്തേക്ക് മാറ്റിവെച്ചു. .ഇന്ത്യയിലേക്കുള്ള തുർക്കിയുടെപുതിയഅംബാസഡറായി നിയമിതനാകേണ്ടത് അലി മുറാത് എർസോയിയാണ്.
സ്ഥാനമേൽക്കുന്നതിന് മുമ്പ് ഇന്ത്യ ഇദ്ദേഹത്തെ അംഗീകരിക്കേണ്ടതുണ്ട്. രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ നടക്കേണ്ട ചടങ്ങ് ഇന്ന് നടക്കേണ്ടതായിരുന്നു. വിഷയത്തിൽ തുർക്കി എംബസി പ്രതികരിച്ചിട്ടില്ല. എന്ന് ചടങ്ങ് നടത്തുമെന്നോ എന്തുകൊണ്ടാണ് മാറ്റിവെച്ചതെന്നോ ഇന്ത്യ വ്യക്തമാക്കിയിട്ടുമില്ല. മാർച്ചിലാണ് ഇന്ത്യയിലെ അംബാസഡറായി എത്തുന്നത്. എന്നാൽ, ഇന്ത്യ അംഗീകാരം നൽകാത്തിടത്തോളം കാലം ഈ നിയമനത്തിന്പ്രാബല്യമുണ്ടാകില്ല. ഇതിനൊപ്പം നടക്കേണ്ടിയിരുന്ന തായ് അംബാസഡറിന്റെയും പുതിയബംഗ്ലാദേശ്ഹൈക്കമ്മീഷണറിനെയും അംഗീകരിക്കുന്ന ചടങ്ങും മാറ്റിവെച്ചിട്ടുണ്ട്.

Post a Comment

0 Comments