പീരുമേട് എം എൽ എ വാഴൂർ സോമൻ അന്തരിച്ചു



പീരുമേട് എം എൽ എ വാഴൂർ സോമൻ അന്തരിച്ചു.സിപിഐ നേതാവും  പീരുമേട് എംഎൽഎയുമായ  വാഴൂർ സോമൻ അന്തരിച്ചു. 73 വയസ്സായിരുന്നു
തിരുവനന്തപുരത്ത് യോഗത്തിനിടെ കുഴഞ്ഞ് വീണാണ് അന്ത്യം.
2021-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ സിറിയക് തോമസിനെ 1,835 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് വാഴൂർ സോമൻ നിയമസഭയിലേക്ക് എത്തിയത്.
പീരുമേട് പ്രദേശത്ത് എഐടിയുസിക്ക് 1970 കളിൽ പ്രവർത്തനം തുടങ്ങിയിരുന്നത് വാഴൂർ സോമൻ ആയിരുന്നു. പീരുമേട്ടിലെ ജോയിൻ്റ് കൗൺസിൽ നേതാവ് മലയാലപ്പുഴ ശശി ആണ് അക്കാലത്ത് വാഴൂർ സോമന് എറെ സഹായി ആയിരുന്നത്. എഐടിയുസിയുടെ അഫി ലേഷനിൽ ഹൈറേഞ്ച് എസ്റ്റേറ്റ് ലേബർ യൂണിയന് (എച്ച്.ഇ. എൽ  യൂണിയൻ)രൂപീകരിച്ച് തോട്ടം മേഖലയിൽ സിപിഐയുടെ ട്രേഡ് യൂണിയൻ ആയ എ ഐ ടി യു സി - വിൻ്റെ പ്രവർത്തനം ആരംഭിച്ചു.
1979 ൽ തൊഴിൽ പ്രശ്നം ആയി ബന്ധപ്പെട്ടു വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ വച്ച് അന്നത്തെ സബ്ബ് ഇൻസ്പെക്ടർ ആയിരുന്ന വി എസ് രാഘവൻ ഗുരുതരമായി വാഴൂർ സോമനെ മർദ്ദിക്കുക ഉണ്ടായി. സാരമായ പരിക്ക് ഏറ്റതിനെ തുടർന്ന് മൂന്നാർ ടാറ്റാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടന്ന് തിരുവനന്തപുരത്ത് ചികിത്സികകയും തുടർന്ന് വിദഗ്ക്ത ചിക്ത്സക്ക് റഷ്യക്കു കൊണ്ട് പോയി. 
കോട്ടയത്തെ വാഴൂരിൽ കുഞ്ഞുപാപ്പന്റെയും പാർവതിയുടെയും മകനായി 1952 സെപ്റ്റംബർ 14നാണ് വാഴൂർ സോമന്റെ ജനനം.
എ.ഐ.എസ്.എഫിലൂടെ രാഷ്ട്രീയ രംഗത്തെത്തി. മുൻ എം.എൽ.എയും ഡപ്യുട്ടി സ്പീക്കറുമായിരുന്ന സി.എ കുര്യനൊപ്പം ട്രേഡ് യൂണിയൻ രംഗത്ത് സജീവമായി.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സമിതി
അധ്യക്ഷൻ, സംസ്ഥാന വെയർ ഹൗസിങ് കോർപറേഷൻ അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു.
 എം.എൽ.എ ആയി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നതിനായിരുന്നു പ്രഥമസ്ഥാനം. വന്യമൃഗ ആക്രമണം, പട്ടയ വിവാദം തുടങ്ങിയ പ്രശ്നങ്ങൾ ഉയർന്നപ്പോൾ ജനങ്ങൾക്കൊപ്പം നിന്ന് വാദിച്ചത് ഭരണകക്ഷി യംഗങ്ങൾക്കിടയിൽ അമർഷം ഉണ്ടാക്കിയിരുന്നു.
അദ്ദ്ദേഹം നിലവിൽ
എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ പ്രവർത്തക സമിതി അംഗവുമായിരുന്നു.  . 
തിരുവനന്തപുരത്തുനിന്നും എംഎൽഎ  വാഴൂർ സോമന്റെ മൃതദേഹം വണ്ടിപ്പെരിയാറിലെ വസതിയിൽ  വെളുപ്പിനെ 2 മണിയോട് കൂടി എത്തിക്കും
 11 മണി മുതൽ വണ്ടിപ്പെരിയാർ ടൗൺഹാളിൽ പൊതുദർശനം ഉണ്ടാകും.തുടർന്ന് വൈകുന്നേരം 4 മണിക്ക് പീരുമേട് പഴയ പാമ്പനാർ  അന്തരിച്ച മുതിർന്ന സിപിഐ നേതാവായിരുന്ന എസ് കെ ആനന്ദൻ അവർകളുടെ സ്മൃതി മണ്ഡപത്തിന് അടുത്തായി സംസ്കാരം നടക്കും.ഭാര്യ: ബിന്ദു സോമൻ. മക്കൾ: സോബിൻ, സോബിത്ത്.

Post a Comment

0 Comments