വയോജനങ്ങളുടെ വിനോദയാത്ര ലോക റിക്കാർഡിൽ


കോട്ടകുന്ന് :മലപ്പുറത്ത് നിന്ന്
3080 വയോജനങ്ങള്‍, 80 ബസുകളില്‍  വയനാട്ടിലേക്ക് നടത്തിയ വിനോദയാത്ര റിക്കാർഡ് പുസ്തകത്തിൽ ഇടം പിടിച്ചു.കൽക്കത്തആസ്ഥാനമായ യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിൻ്റെ ലോക റിക്കാർഡിലാണ് ചരിത്ര യാത്ര എഴുതി ചേർത്തത്. യു.ആർ എഫ്  ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് നഗരസഭ ചെ
യർമാൻ മുജിബ് കടേരിക്ക് സർട്ടിഫിക്കറ്റ് കൈമാറി. മറിയുമ്മ ഷെരിഫ് ക്ഷേമകാര്യ കമ്മറ്റി ചെയർപേഴ്സൺ മെമൻ്റോയും സ്പോൺസറായ അൽഹിന്ദ് ജനറൽ മാനേജർ നൂർ മുഹമ്മദ് പ്രശസ്തിപത്രവും ഏറ്റുവാങ്ങി.
3080 വയോജനങ്ങള്‍ 80 ബസുകളിലായി മലപ്പുറത്തുനിന്ന് ഗോള്‍ഡന്‍ വൈബ്' എന്ന പേരിലുള്ള യാത്ര രാജ്യത്തെ ഏറ്റവും വലിയ വയോജന ഉല്ലാസയാത്ര എന്ന ഖ്യാതി ഇതിനകംനേടിക്കഴിഞ്ഞു.മലപ്പുറം നഗരസഭ നടത്തുന്ന സൗജന്യ ഉല്ലാസയാത്രക്ക് നേതൃത്വം നൽകി.  104 വയസ്സുള്ള മേൽമുറി ആലത്തൂർ പടി അണ്ടിക്കാട്‌ ഹൗസിലെ അലീമ ഉമ്മയാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.
യാത്ര ചെയ്യാന്‍ പ്രായം തടസ്സമേയല്ലെന്ന് തെളിയിച്ചാണ് മലപ്പുറത്തെ വയോജനങ്ങള്‍ വയനാട്ടിലെത്തിയത്.ഓരോ വാര്‍ഡില്‍നിന്നും അതതു വാര്‍ഡംഗങ്ങളുംസഹായത്തിനായി കുടുംബശ്രീ ഐസിഡിഎസ് അംഗങ്ങളും ഉണ്ടായിരുന്നു. 
മലപ്പുറം, പാണക്കാട്, മേല്‍മുറി വില്ലേജുകള്‍ക്ക് ഓരോ ആംബുലന്‍സ് വീതമെന്ന നിലയില്‍മൂന്ന്ആംബുലന്‍സുകളും ഒപ്പമുണ്ട്. ഡോക്ടര്‍മാര്‍ അടക്കമുള്ള മെഡിക്കല്‍ സംഘവും കൂടെയുണ്ട്. മലപ്പുറം ഡോട്ട് അക്കാഡമിയിലെ 250 വോളൻൻ്റിയർമാരുടെ സേവനവും ലഭ്യമാക്കിയിരുന്നു.
പുലര്‍ച്ചെ 7.30-ന് പുറപ്പെട്ട വിനോദ യാത്ര സംഘത്തിന് അരീക്കോടുള്ള രണ്ടു ഓഡിറ്റോറിയങ്ങളിലായായിരുന്നു പ്രഭാതഭക്ഷണം. വയനാട്ടിലെ പൂക്കോട് തടാകവും കാരാപ്പുഴ ഡാമുമാണ് സംഘം സന്ദര്‍ശിച്ചത്. വയനാട്മുട്ടിൽഓഡിറ്റോറിയത്തിലായിരുന്നു ഉച്ചഭക്ഷണം.പൂക്കോട് തടാകം, കാരാപ്പുഴ ഡാം എന്നിവിടങ്ങളില്‍ രാവിലെ പോകേണ്ടബാച്ചുംഉച്ചയ്ക്ക്പോകേണ്ടബാച്ചുകളുമുണ്ട്. എല്ലാവരും ഒരുമിച്ച് ചെന്നാലുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഈ രീതി.  വൈകീട്ട് ഏഴുമുതല്‍ അരീക്കോട്ടെഓഡിറ്റോറിയത്തില്‍ രാത്രി ഭക്ഷണവും നല്‍കി.
നഗരസഭയുടെ പ്ലാന്‍ ഫണ്ടില്‍നിന്ന് 40 ലക്ഷം രൂപയാണ് യാത്രയ്ക്കായി വകയിരുത്തിയത് യാത്രയില്‍ പങ്കെടുക്കുന്ന മുഴുവന്‍ പേര്‍ക്കും നഗരസഭയുടെസ്നേഹോപഹാരവുമുണ്ട്. യാത്രയ്ക്ക് ഉപയോഗിക്കുന്നവാഹനങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചാല്‍ മുടക്കം വരാതിരിക്കാന്‍ താമരശ്ശേരി, കല്‍പ്പറ്റ എന്നിവിടങ്ങളില്‍ ബസുകള്‍ ഒരുക്കിനിര്‍ത്തിയിരുന്നു.
താമരശ്ശേരി മുതല്‍ വൈത്തിരി വരെ ചുരത്തിന്റെ ഓരോ പ്രധാന വളവുകളിലും പ്രത്യേകം പരിശീലനംലഭിച്ചവോളന്റിയര്‍മാരുണ്ടായിരുന്നു.ഇവര്‍ഗതാഗതക്കുരുക്ക്  നിയന്ത്രിച്ചു.   
കൊന്നോല ഫൗസിയ കുഞ്ഞിപ്പു വൈസ് ചെയർ പേഴ്സൺ, 
 പി കെ അബ്ദുൽ ഹക്കീം, 
 പി കെ സക്കീർ ഹുസൈൻ, അബ്ദുൽ ഹമീദ്  ,മറിയുമ്മ ശരീഫ് ,സിപി ആയിഷാബി ,എപി ശിഹാബ്, തുടങ്ങി മറ്റ് കൗൺസിലർമാരും പങ്കെടുത്തു.
 

 
 

 

Post a Comment

0 Comments