പീരുമേട് :മാർ ബസേലിയോസ് ക്രിസ്ത്യൻ കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി , കുട്ടിക്കാനം കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനിയറിംഗ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) വകുപ്പ് സംഘടിപ്പിച്ചGEN201ഹാക്കത്തോൺ വിജയകരമായി സമാപിച്ചു.
ഹാക്കത്തോണിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിനോദത്തിനായി എം.ബി.സി. ബാൻഡ് സംഗീത പരിപാടി അവതരിപ്പിച്ചു. ഉത്സാഹവും ആവേശവും നിറഞ്ഞ പരിപാടി വിദ്യാർത്ഥികൾക്ക് മനോഹരമായ അനുഭവമായി.
തുടർന്ന് നടന്ന സമാപന ചടങ്ങ് കോളേജ് ഡയറക്ടർ ഡോ. ഉമ്മൻ മാമ്മൻ,വൈസ് പ്രിൻസിപ്പൽ ഏലിയാസ് ജാൻസൺ, എ.ഐ. വിഭാഗം മേധാവി പ്രൊഫസർ ആനി ചാക്കോ, ഫാക്കൽറ്റി കോർഡിനേറ്റർ പ്രൊഫസർ അജീനഅഷറഫ്,മുഖ്യാതിഥിയായി ഗിന്നസ് ലോക റെക്കോർഡ് ഉടമ സുനിൽ ജോസഫ്, ജഡ്ജുമാരായി ഡോ. ഷൈലേഷ് ശിവൻ , അഖിൽ ഷാൻ, അദിത്യ നായർ തുടങ്ങിയവർ പങ്കെടുത്തു.
72 സ്കൂളിൽ നിന്നും 360 വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽവിദ്യോദയ സ്കൂൾ, എറണാകുളം 25,000 രൂപയോടുകൂടി ഒന്നാം സ്ഥാനവും അൻസർ ഇംഗ്ലീഷ് സ്കൂൾ പെരുമ്പിലാവ്, തൃശ്ശൂർ 15,000 രൂപയോടുകൂടി രണ്ടാം സ്ഥാനവും, ബദനി സെൻട്രൽ സ്കൂൾ,ആലപ്പുഴ 10,000 രൂപയോടുകൂടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
GEN201 ഹാക്കത്തോൺ, വിദ്യാർത്ഥികൾക്ക് പുതിയ അറിവുംകൂട്ടായപ്രവർത്തനത്തിനുള്ള പ്രചോദനവും നൽകിയ ഒരു വേദിയായി.യുവമനസുകളുടെ പുതുമയാർന്ന ചിന്തകൾക്കും സാങ്കേതിക മുന്നേറ്റത്തിനും ഈ പരിപാടി പുതിയ വഴികൾ തുറന്നുകൊടുത്തു.
സാങ്കേതികതയുംസൃഷ്ടിപരതയുകൈകോര്‍ത്തGEN201ഹാക്കത്തോൺ, വിദ്യാർത്ഥികൾക്ക് മറക്കാനാവാത്ത ഒരു അനുഭവമായി മാറി.
0 Comments