60സെക്കൻഡിനുള്ളിൽ 116 കമ്പനികളുടെ ലോഗോകൾ തിരിച്ചറിഞ്ഞ് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി മലയാളി യുവതി.തിരുവനന്തപുരം യു. എസ്.ടി ടെക്നോപാർക്കിലെ ഐ.ടി. പ്രൊഫഷണൽ രമ്യ ശ്യാം 60 സെക്കൻഡിനുള്ളിൽ 116 കമ്പനികളുടെ ലോഗോകൾ തിരിച്ചറിഞ്ഞാണ് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയത്.
ഓസ്ട്രേലിയൻ പൗര ലാറാനൂനൻ നേടിയ 102 ലോഗോ എന്ന റിക്കാർഡാണ് പഴങ്കഥയായത്.
2025 സെപ്റ്റംബർ 26-ന് തിരുവനന്തപുരം കെ.ടി.ഡി.സി മസ്കോട്ട് ഹോട്ടലിൽ നടന്ന പരിപാടിക്കിടെ പെയ്ത കനത്ത മഴയും റെഡ് അലർട്ടും നിലനിന്ന സാഹചര്യത്തിലും ശ്രമം വിജയകരമായി പൂർത്തിയാക്കി. മാസങ്ങളോളംനീണ്ടകഠിനപരിശീലനം, ഏകാഗ്രത, വേഗത, ഓർമ്മശക്തി എന്നിവയാണ് നേട്ടത്തിന്പിന്നിലെചാലകശക്തി.ഓഫീസ്ജോലിയുംകുടുംബജീവിതവുംഒത്തുചേർത്തതിരക്കിനിടയിൽ, 'ഔട്ട് ഓഫ് ദി ബോക്സ്' ചിന്തിച്ച് വലിയ നേട്ടം ലക്ഷ്യമാക്കി രമ്യ മുന്നോട്ട് നീങ്ങി. കോളേജ് കാലംമുതൽലോഗോകളോടുള്ളതാൽപര്യമാണ്ഈവിജയത്തിന്പ്രചോദനമായത്.ബ്രാൻഡിംഗിലും മാർക്കറ്റിംഗിലുമുള്ള അഭിരുചി ഗിന്നസ് വേൾഡ് റെക്കോർഡ്എന്നലക്ഷ്യത്തിലേക്ക് വളർന്നു. സുഹൃത്തായ ശ്രുതി ശശീന്ദ്രൻ ഗിന്നസ് നേടിയ വാർത്തയാണ് രമ്യയ്ക്ക് പ്രചോദനമായത്.
*പരിശീലനം: ലക്ഷ്യം 116*
ഗിന്നസ് അധികൃതർ നിശ്ചയിച്ച കർശനമായ നിയമങ്ങളാണ് ഈ റെക്കോർഡ് ശ്രമത്തെകടുപ്പിച്ചത്. വെറും ഓർമ്മശക്തി മാത്രമല്ല, വേഗതയും, ഏകാഗ്രതയും, പെട്ടെന്നുള്ളപ്രതികരണശേഷിയും ഇതിന് ആവശ്യമായിരുന്നു.
തുടക്കത്തിൽ ഒരു മിനിറ്റിൽ 65 ലോഗോകൾ മാത്രം തിരിച്ചറിഞ്ഞ സ്ഥാനത്ത് നിന്നും. മാസങ്ങൾ നീണ്ടചിട്ടയായപരിശീലനത്തിലൂടെയാണ് രമ്യ 116 എന്ന ലക്ഷ്യത്തിലേക്ക് എത്തിയത്. ഓരോ ലോഗോയും അതിന്റെ ഏറ്റവും ലളിതമായ രൂപത്തിൽ ഓർത്തെടുക്കുന്ന ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കിയാണ് ഈ വെല്ലുവിളിയെ അവർമറികടന്നത്.
*ബിഗ് ഡേ: മഴയെ തോൽപ്പിച്ച നിശ്ചയദാർഢ്യം*
പരിശീലനംവീടിന്റെസുരക്ഷിതമായഅന്തരീക്ഷത്തിലായിരുന്നെങ്കിൽ, റെക്കോർഡ് ശ്രമത്തിന്റെ പ്രധാന വേദി തികച്ചും വ്യത്യസ്തമായിരുന്നു. സ്വതന്ത്ര വിധികർത്താക്കൾ , 60 മിനിറ്റ് സമയം ഉറപ്പുവരുത്താൻ നിയോഗിക്കപ്പെട്ട ടൈംകീപ്പർമാർ, കൂടാതെ പൊതുസമൂഹത്തിലെ കാഴ്ചക്കാർ എന്നിവരുടെയെല്ലാം മുന്നിലായിരുന്നു രമ്യയുടെ പ്രകടനം.റെക്കോർഡ് ശ്രമത്തിനായി നിശ്ചയിച്ച സെപ്റ്റംബർ 26-ന്, തിരുവനന്തപുരത്ത് കനത്ത മഴയ്ക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ചത് ആശങ്കയുണ്ടാക്കി. എന്നാൽ, ഈ പ്രതികൂല സാഹചര്യത്തിലും പിന്മാറാൻ രമ്യ തയ്യാറായില്ല. മോശം കാലാവസ്ഥ കാരണം പരിപാടി അൽപം വൈകിയെങ്കിലും, ചടങ്ങിൽ പങ്കെടുത്തവരുടെ പിന്തുണയും പ്രോത്സാഹനവും രമ്യയ്ക്ക് വലിയ ധൈര്യം നൽകി.ടൈമർ പ്രവർത്തിച്ചു തുടങ്ങിയപ്പോൾ, എല്ലാ സമ്മർദ്ദങ്ങളും മറന്ന്, ലോഗോകളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച രമ്യ, ഒരു മിനിറ്റിന്റെ പ്രകടനം പൂർത്തിയാക്കി.
വലിയ വിജയം നേടിയ രമ്യയുടെ പരിശ്രമംഓരോസാധാരണക്കാരനും ഒരു പ്രചോദനമാണ്.
എംബിഎ ബിരുദധാരിയായ രമ്യ ഫിനാൻസ്, മാർക്കറ്റിംഗ് എന്നീ വിഷയങ്ങളിലാണ്സ്പെഷലൈസേഷൻ ചെയ്തിരിക്കുന്നത്. ഒരു ആങ്കർ കൂടിയായ രമ്യ അമൃത ടി.വി, ഏഷ്യാനെറ്റ് തുടങ്ങിയ ചാനലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
കുടുംബത്തിന്റെ കരുത്ത്
വട്ടിയൂർക്കാവ് സ്വദേശിയായ രമ്യയുടെ ഭർത്താവ് രാഹുൽ, ഫിസിയോതെറാപ്പിസ്റ്റും ഹീലിംഗ് സ്വാൻ എന്ന സ്ഥാപത്തിൻ്റെ ഉടമയുമാണ്. ഏക മകൻ മാനവ്, കൗഡിയാർ ക്രിസ്തു നഗർ സ്കൂൾ വിദ്യാർത്ഥിയാണ്.
കുടുംബത്തിന്റെപിന്തുണയില്ലാതെഈനേട്ടംസാധ്യമായിരുന്നില്ലന്നും ഓരോ ശ്രമത്തിനും, അവരാണ് തനിക്ക് പിറകിൽ നിന്ന പ്രേരണയെന്നും രമ്യ പറയുന്നു.
*ചിന്തയുടെയും പ്രവൃത്തിയുടെയും സംഗമം*
താൻ എല്ലായ്പ്‌പോഴും Nike-യുടെ "Just Do It", Apple-ന്റെ "Think Different" എന്ന ടാഗ് ലൈൻ മാരുടെ ആരാധികയാണ്. അവ രണ്ടും ചേർന്ന് പറയുന്നത് പോലെ, ജീവിതത്തിൽ സ്വപ്നങ്ങൾ കാണുക മാത്രമല്ല, അവയെ യാഥാർത്ഥ്യമാക്കാനുള്ള ധൈര്യം കാണിക്കുകയാണ്പ്രധാനമായത്.
"സ്വപ്നം കാണുക മാത്രം പോരാ . അതിനെ വ്യത്യസ്തമായി ചെയ്‌തു തീർക്കുക." രമ്യ ഓർമിപ്പിക്കുന്നു.
0 Comments