മേൽമുറി മുട്ടിപ്പടി എൽ.പി സ്‌കൂളിന് ദേശിയ പുരസ്കാരം


മലപ്പുറം: രാജ്യത്ത് ആദ്യമായി ഗവൺമെന്റ് മേഖലയിൽ 
സമ്പൂർണ്ണമായി എയർകണ്ടിഷൻ ചെയ്ത കെട്ടിടത്തോടു കൂടിയ മോഡേൺ ഹൈടെക് സ്‌കൂൾ മലപ്പുറം നഗരസഭയിൽ നിർമ്മാണം പൂർത്തിയായി.
മലപ്പുറം നഗരസഭ നിർമിച്ച 
 മേൽമുറി മുട്ടിപ്പടി ഗവ. എൽ.പി സ്‌കൂളിനാണ് യൂണിവേഴ്സൽ റിക്കാർഡ് ബുക്കിൻ്റെ ദേശീയ ബഹുമതി ലഭിച്ചത്  .
8 ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സ്റ്റാഫ് റൂം, എച്ച്.എം റൂം തുടങ്ങി മുഴുവൻ ഭാഗവും എയർകണ്ടിഷൻ ചെയ്താണ് കെട്ടിടം സമ്പൂർണ്ണമായും നിർമ്മാണം പൂർത്തിയാക്കിയത്.
പതിനായിരത്തോളം സ്ക്വയർ ഫീറ്റ് ഉള്ള ഗ്രൗണ്ട് ഫ്ലോറിന് പുറമെ ഒന്നും രണ്ടും നിലകളിലായാണ് ക്ലാസ് മുറികൾ. സാധാരണ ബെഞ്ച് ഡെസ്‌കുകളിൽ നിന്ന് വ്യത്യസ്തമായി മോഡേൺ എഫ്.  ആർ.പി ബെഞ്ച്, ഡെസ്‌കുകൾ ആണ് സ്‌കൂളിലെ ക്ലാസുകളിലും വിദ്യാർഥികൾക്കായിതയ്യാറാക്കിയത്. കൂടാതെ ഓരോ നിലയിലും പ്യൂരിഫൈഡ്വാട്ടർകിയോസ്കുകൾ,മുഴുവൻക്ലാസ്മുറികളിലുംഡിജിറ്റൽസ്ക്രീനുകൾ, സ്‌കൂൾ മുഴുവനായി ഇന്റഗ്രേറ്റഡ് സൗണ്ട് സിസ്റ്റം,തുടങ്ങിയവഒരുക്കിയിട്ടുണ്ട്. 
നൂറ് വർഷത്തോളം പഴക്കമുണ്ടായിരുന്ന മേൽമുറി മുട്ടിപ്പടി സ്‌കൂളിന്റെ പഴയ കെ ട്ടിടം ജീർണാവസ്ഥയിലായതിനാൽ
വിദ്യാഭ്യാസ വകുപ്പ് പ്രവേശ നാനുമതി ഉൾപ്പെടെയുള്ളത് വിലക്കിയിരുന്നു.
മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി, വാർഡ് കൗൺസിലർ  സി.കെ നാജിയ ശിഹാർ എന്നിവരുടെ നേതൃത്വത്തിൽ സ്വന്തമായി 
നഗരസഭ സ്ഥലം വാങ്ങിയാണ് ആധുനിക കെട്ടിടം നിർമ്മാണം നടത്തിയത്. 
ക്ലാസ് റൂമിൽ പ്രവേശിക്കുന്നതിനു മുമ്പായി വിദ്യാർഥികൾക്ക് പാദരക്ഷകൾ സൂക്ഷിക്കുന്നതിന് പ്രത്യേകമായ ഷൂ റാക്കുകൾ, ഓരോ ക്ലാസ് റൂമിലും പ്രത്യേക ക്ലാസ്റൂംലൈബ്രറികൾതുടങ്ങിയവയുമുണ്ട്.
കെട്ടിടനിർമാണത്തിനും എയർകണ്ടിഷൻ സൗകര്യങ്ങളും സോളാർ സിസ്റ്റവും, ആധുനിക സ്‌കൂൾ ഫർണിച്ചറുകളും, ചുറ്റുമതിൽ, ഇൻറർലോക്ക് ഉൾപ്പെടെയുള്ളവപൂർത്തിയാക്കിയത് നഗരസഭയുടെ അഞ്ചു കോടി രൂപ ചിലവിലാണ്. പി. ഉബൈദുല്ല എം.എൽ.എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്ന് അൻപത് ലക്ഷം രൂപയും അനുവ ദിച്ചിരുന്നു. 

Post a Comment

0 Comments