ഈ പറക്കലോടെ ഇന്ത്യൻ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങളിൽ പറക്കുന്ന ആദ്യത്തെ ഇന്ത്യൻ പ്രസിഡൻ്റ് എന്ന ഖ്യാതിയാണ് പ്രഥമപൗരയെ തേടിയെത്തിയത്.
2023 ഏപ്രിലിൽ അസമിലെ തേസ്പൂർ എയർഫോഴ്സ് സ്റ്റേഷനിൽ നിന്ന് അവർ സുഖോയ്-30 MKI വിമാനത്തിൽ പറന്നിരുന്നു.
ആരാണ് രാഷ്ട്രപതിയെ വഹിച്ചു കൊണ്ട് പറന്നത് ഏവരിലും ആകാംഷ ജനിപ്പിച്ച ചോദ്യമാണ് ഇതാ അതിനുള്ള ഉത്തരം.
ഇന്ത്യൻ വ്യോമസേനയുടെ ഗോൾഡൻ ആരോസ് സ്ക്വാഡ്രൺ അംഗമായ ശിവാംഗി സിംഗ്.
വാരണാസിയിൽ നിന്നുള്ള 29 വയസ്സുകാരിയായ ഈ ഓഫീസർ 2017-ലാണ് വ്യോമസേനയിൽ ചേർന്നത്. വനിതാ ഫൈറ്റർ പൈലറ്റുമാരുടെ രണ്ടാമത്തെ ബാച്ചിലെ അംഗമായിരുന്നു അവർ. 2020-ൽ റഫാലിന് യോഗ്യത നേടുന്നതിന് മുമ്പ് ശിവാംഗി സിംഗ് പറത്തിയത് മിഗ്-21 ബൈസൺ വിമാനമായിരുന്നു. ഇതോടെ
"ഓപ്പറേഷൻ സിന്ദൂർ "സമയത്ത് റഫാൽപൈലറ്റിനെവെടിവെച്ചിടുകയുംപിടികൂടുകയും ചെയ്തുവെന്ന പാക്കിസ്ഥാൻ്റെ വ്യാജ അവകാശവാദങ്ങള്‍ നിഷ്പ്രഭമാക്കിയിരിക്കുന്നു...
ഇന്ത്യക്ക് റഫാൽ ഉൾപ്പെടെ നിരവധി യുദ്ധവിമാനങ്ങൾ നഷ്ടപ്പെട്ടെന്നും, വിമാനത്തിൽ നിന്ന് പുറത്ത് ചാടിയതിനെ തുടർന്ന് സിയാൽകോട്ടിന് സമീപത്ത് വെച്ച് പൈലറ്റിനെ പിടികൂടിയെന്നുമായിരുന്നു പാക്കിസ്ഥാൻ്റെ അന്നത്തെ അവകാശവാദം.
ഈ വർഷം മേയ് മാസം പാക്കിസ്ഥാനിലെയും പാക് അധീന കാശ്മീരിലെയും ഒമ്പത് ഭീകര ഇൻഫ്രാസ്ട്രക്ചർ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ കൃത്യമായ വ്യോമാക്രമണമായ ഓപ്പറേഷൻ സിന്ദൂരിൽ ശിവാംഗി സിംഗ് ആണ് റഫാൽ വിമാനം പറത്തിയിയത്. റഫാൽ വിമാനം പറത്തുന്ന എക വനിതാ പൈലറ്റാണ് ശിവാംഗി .
ശിവാംഗി സിംഗിന് അടുത്തിടെ തമിഴ്‌നാട്ടിലെ താംബരത്തുള്ള ഫ്ലയിംഗ് ഇൻസ്ട്രക്‌ടേഴ്‌സ് സ്കൂളിൽ വെച്ച് ഐഎഎഫ് ട്രെയിനിംഗ് കമാൻഡിലെ എസ്‌എഎസ്‌ഒ എയർ മാർഷൽ തേജ്ബീർ സിംഗ് ക്വാളിഫൈഡ് ഫ്ലയിംഗ് ഇൻസ്ട്രക്‌ടർ (QFI) ബാഡ്ജ് നൽകി ആദരിച്ചിരുന്നു. 2025 ഒക്ടോബർ 9-നാണ് അവർ ഈ ബഹുമതി നേടിയത്.
.
0 Comments