മധുര പ്രതികാരം ചെയ്ത് ഇന്ത്യൻ വനിതകൾ

2017 ലോകകപ്പ് ഫൈനൽ തോൽവിക്ക് ഇത്തവണത്തെ സെമിയിൽ മധുര പ്രതികാരം ചെയ്ത് ഇന്ത്യൻ വനിതകൾ. നിലവിലെ ചാംപ്യൻമാരായ  ഓസീസിനെ തകർത്തെറിഞ്ഞ് ഇന്ത്യ വനിതാ ലോകകപ്പ് പോരാട്ടത്തിന്റെ ഫൈനലിൽ. സെമിയിൽ 5 വിക്കറ്റിന്റെ ഉജ്ജ്വല ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 49.5 ഓവറില്‍ 338 റണ്‍സില്‍ ഓള്‍ ഔട്ടായി. ഫോബ്ലിച്ഫീല്‍ഡ് സെഞ്ച്വറിയും എല്ലിസ് പെറി, ആഷ്‌ലി ഗാര്‍ഡ്‌നര്‍ എന്നിവര്‍ നേടിയഅര്‍ധസെഞ്ച്വറികളുടേയും ബലത്തിലാണ് ഓസീസ് വനിതകള്‍മികച്ചസ്‌കോറുയര്‍ത്തിയത്. ഒരു ഘട്ടത്തില്‍ ഓസ്‌ട്രേലിയ 400 കടക്കുമെന്നു തോന്നിച്ചെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാർ ഓസീസ് കുതിപ്പിനുകടിഞ്ഞാണിടുകയായിരുന്നു.
338 റൺസ് എന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യ 48.3 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 341 റൺസ് അടിച്ചെടുത്താണ് മറുപടി പറഞ്ഞത്. സ്വപ്‌നഫൈനലിലേക്ക് എത്താന്‍ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് 339 റണ്‍സ്. രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ ഷെഫാലി വര്‍മ പുറത്ത്. സമ്മര്‍ദ്ദം നിറഞ്ഞ ഘട്ടത്തില്‍ വണ്‍ ഡൗണായി ജെമിമ ക്രീസിലേക്ക്. പത്താം ഓവറില്‍ സ്മൃതി മന്ദാന പുറത്തായതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. സ്‌കോര്‍ രണ്ടിന്59.തുടര്‍ന്ന്ക്രീസിലെത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനൊപ്പം ജെമിമ പോരാടി, ഇന്ത്യയെ വിജയത്തിലെത്തിക്കും വരെ.
മൂന്നാം വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പ് ഇന്ത്യയ്ക്ക് സമ്മാനിച്ചത് വിലപ്പെട്ട 167 റണ്‍സാണ്. ഒടുവില്‍ 89 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് പുറത്ത്. വിക്കറ്റുകള്‍ ഒരുവശത്ത് കൊഴിയുമ്പോഴും ജെമിമ കുലുങ്ങിയില്ല.മനസാന്നിധ്യത്തോടെ മുന്നേറി. കൃത്യമായ ഇടവേളകളില്‍ ബൗണ്ടറികള്‍ കണ്ടെത്തി. ‘റണ്ണിങ് ബിറ്റ്‌വീന്‍ വിക്കറ്റ്’ എന്ന വജ്രായുധം വിജയകരമായി പലതവണ നടപ്പിലാക്കി.
പുറത്താകാതെ 134 പന്തില്‍ 127 റണ്‍സാണ് ജെമിമ നേടിയത്. ഒരു സിക്‌സ് പോലുമില്ല. വനിതാ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ടോട്ടലാണിത്. ഇന്ത്യക്ക് വേണ്ടി ജെമീമ റോഡ്രിഗസ് 127 റണ്‍സും ഹര്‍മന്‍പ്രീത് 89 റണ്‍സും നേടി. 50 ഓവറില്‍ 338 റണ്‍സ് പിന്തുടരുക എന്നത് ഏറെ ദുഷ്‌കരമായിരുന്നു. 
ഷഫാലി വര്‍മ്മയെയും സ്മൃതി മന്ദാനയെയും തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ജെമീമയുംഹര്‍മന്‍പ്രീതും 167 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഇന്ത്യയവിജയത്തിലേക്ക്നയിക്കുകയായിരുന്നു.ഞായറാഴ്ച നടക്കുന്നഫൈനലിൽഇന്ത്യദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും.

Post a Comment

0 Comments