അന്താരാഷ്ട്ര അബാക്കസ് മത്സരത്തിൽ നേഹക്ക് അംഗീകാരം


ചെന്നെ: സിപ് അബാക്കസ് അക്കാദമിയുടെ 22 -മത് അന്താരാഷ്ട്ര മത്സരത്തിൽ ഗിന്നസ് നേഹ എസ്. കൃഷ്ണന്  അംഗീകാരം .
ചെന്നൈ  ട്രേഡ് സെൻ്ററിൽ നവംബർ 16 ന് നടത്തിയ മത്സരത്തിൽ 11 രാജ്യങ്ങളിലെ കുട്ടികൾ പങ്കെടുത്തു. ഫൗണ്ടേഷൻ തലം മുതൽ ഗ്രാൻഡ് മാസ്റ്റർ തലം വരെയുള്ള മത്സരത്തിൽ8000  കുട്ടികളാണ് മാറ്റുരച്ചത്. ഫൗണ്ടേഷൻ ലെവൽ 2 വിഭാഗത്തിലാണ് നേഹ മത്സരിച്ചത്. ഇതിൽ വിജയിച്ചാണ് ഫെർഫോർമർ അവാർഡ് കരസ്ഥമാക്കിയത്.
2024 ഒക്ടോബർ മുതൽ സിപ് അബാക്കസ് അടൂർ സെന്ററിലെ വിദ്യാർത്ഥിനി ആണ് നേഹ,2023 ൽ ഒരു മിനിറ്റിനുള്ളിൽ 65 രാജ്യങ്ങളുടെ കോഡുകൾ പറഞ്ഞ് യു.ആർ.എഫ് ലോക റിക്കാർഡിലും 2024 ഗിന്നസ് ലോക റിക്കാർഡിലും ഇടം പിടിച്ചിട്ടുണ്ട്. 2025ലെ സംസ്ഥാന സർക്കാരിൻ്റെ ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവുമാണ് നേഹ.
പിതാവ് വൈക്കം  പെരുമശ്ശേരി സ്വദേശി   സനേഷ് കൃഷ്ണൻ കേരള ഗ്രാമീൺ ബാങ്കിലും അമ്മ അടൂർ തൂവയൂർ സ്വദേശി   പാർവ്വതി സൗത്ത് ഇന്ത്യൻ ബാങ്കിലും  ജോലി ചെയ്യുന്നു. നേഹക്ക് ഒരു അനിയത്തി  വേദ. എസ് .കൃഷ്ണൻ ഇരുവരും
തുവയൂർ ഇൻഫന്റ് ജീസസ്  സ്കൂൾ വിദ്യാർത്ഥിനികളാണ്.

Post a Comment

0 Comments