ലേഖ രാധാകൃഷ്ണൻ സ്വന്ത കൈയ്യാൽ നിർമിച്ച ഹെയർ പിന്നുകളുടെ ശേഖരത്തിന് ഗിന്നസ് റിക്കാർഡ് ലഭിച്ചു.
തിരുവനന്തപുരം എസ്.പി ഗ്രാൻ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ഓഫ് ഗിന്നസ് റിക്കാർഡ് ഹോൾഡേഴ്സ് സംസ്ഥാന സെക്രട്ടറി ഗിന്നസ് സുനിൽ ജോസഫ് സർട്ടിഫിക്കറ്റും കോർഡിനേറ്റർ അശ്വിൻ വാഴുവേലിൽ മെഡലും സമ്മാനിച്ചു.
ചടങ്ങിൽപി രാജീവ്, വ്യവസായ, നിയമം, കയർ വകുപ്പ് മന്ത്രി മുഖ്യാതിഥിയായി പങ്കെടുത്തു.
എ.പി.എം മുഹമ്മദ് ഹനീഷ് ഐ.എ.എസ്,പ്രിൻസിപ്പൽ സെക്രട്ടറി (വ്യവസായങ്ങൾ),
അനുകുമാരി ഐഎഎസ്
ജില്ലാ കളക്ടർ, തിരുവനന്തപുരം,
വിഷ്ണു രാജ് ഐഎഎസ്
ഡയറക്ടർ, വ്യവസായ വാണിജ്യം.
ആനി ജൂല തോമസ് ഐഎഎസ്
ഒ.എസ്.ഡി, വ്യവസായ വകുപ്പ് എന്നിവർ സംബന്ധിച്ചു.
2023 ആഗസ്റ്റ് 3 ന് ഡൽഹി സ്വദേശി അലിന ഗുപ്ത സ്ഥാപിച്ച 1124 ഹെയർ പിന്നുകളുടെ റിക്കാർഡാണ് ലേഖ1535 എണ്ണമാക്കി ഉയർത്തി റിക്കാർഡ് മറികടന്നത്.
2024ഒക്ടോബർ 26 ന് തിരുവനന്തപുരം എസ്.പി ഗ്രാൻഡ് ഡേയ്സ് ഹോട്ടൽ ഹാളിൽനടത്തിയപ്രദർശനത്തിൽ ഗിന്നസ് സുനിൽ ജോസഫ് മുഖ്യനിരീക്ഷകനും
ചലചിത്ര താരം ചാന്ദ്നി ,
രഞ്ജിത്ത് ശേഖർ , ടി.എസ് സുധ ,
കെ.എസ്. സുനില,
ഫോട്ടോഗ്രാഫർ എം.അനിഷ്
എന്നിവർ നിരീക്ഷകരായിരുന്നു.
ഭർത്താവ് ഇടപ്പഴിഞ്ഞി രാധാകൃഷ്ണൻ വ്യവസായ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്‌ടറുംമാധ്യമപ്രവർത്തകനുമായിരുന്നു.മക്കൾ: വിഷ്ണു ജർമ്മനിയിലെ മാനേകാൺകോർ ഇൻഗ്രീഡിയൻസിൽ ബിസിനസ് മാനേജർ,.രേണുക ഹോമിബാഭ കാൻസർ ഹോസ്‌പിറ്റൽ & റിസർച്ച് സെന്റർ ചണ്ഡീഗർ മെഡിക്കൽ ഓഫീസർമരുമക്കൾ : ചാന്ദ്നി അഭിനേത്രി, ഗായിക,
ഹരി കല്ലിക്കാട്ട് ഐ.എ.എസ്, സെക്രട്ടറി,ചണ്ഡീഗഡ്,
ചെറുമകൾ: ജാൻകി.
0 Comments