ഞാൻ പിന്നീട് പട്ടാള റിക്രൂട്ട്മെമെൻ് എവിടെ എന്ന് കാത്തിരുന്നു. 87 മുതൽ അതിനായി ശ്രമിച്ചു. പക്ഷേ ശരീരഭാരം 48 കിലോയിൽ നിന്ന് കൂടിയില്ല. മിനിമം 50 വേണം. പല തവണ ശ്രമിച്ചു അവസാനം 1990-ൽ ശ്രമം വിജയിച്ചു.
നീണ്ട നടപടികൾ ഫിസിക്കൽ, മെഡിക്കൽ, റിട്ടൺ ടെസ്റ്റ് എല്ലാം പാസായി. മെഡിക്കൽ ടെസ്റ്റിന് പാങ്ങോട് മിലിറ്ററി ക്യാമ്പിൽ ചെല്ലുമ്പോൾ ബോസും ടീമും ഗോവയിലേക്ക് ട്രയിനിംഗിന് പോകാൻ റെഡിയായി നിൽക്കുന്നു. മെഡിക്കൽ ടെസ്റ്റ് ഒരു സംഭവമാണ്. റിട്ടൺ ടെസ്റ്റ് അടിവസ്ത്രം മാത്രം ധരിച്ചു കൊണ്ട് മൈതാനാത്ത് മണ്ണിലിരുന്നാണ് എഴുതിയത്. 4 മാസത്തിന് ശേഷം അറിയിപ്പ് 91 മാർച്ചിൽ മിലിട്ടറി ക്യാമ്പിൽ എത്തണമെന്ന ടെലഗ്രം. വലിയ സന്തോഷം. ഇന്ത്യൻ ആർമിയിൽ ഒരു ക്ലർക്കാകാൻ പോകുന്നു എന്ന് ഉറപ്പിച്ചു. തലേ ദിവസം തിരുവനന്തപുരത്ത ചെന്ന് താമസിച്ച് രാവിലെ എട്ടിന് പങ്ങോട് ക്യാമ്പിൻ്റെ ഗേറ്റിനു മുമ്പിൽ ക്യു നിന്നു. ഏകദേശം നൂറ് പേർ. ഒൻപതരയായപ്പോൾ ക്യാപ്റ്റൻ ജി.കെ പിള്ള എന്ന ഓഫിസർ വന്നു. എല്ലാവരും SSLC ബുക്ക് എടുക്കാൻ പറഞ്ഞു. പിന്നീട് എല്ലാവരുടെയും ബുക്കുകൾ പരിശോധിച്ചു. പത്തരയോടെ പിള്ള വീണ്ടും വന്നു. ചില പേരുകൾ വായിച്ചു.27 പേർ, അടുത്തത് ഞാനാകും എന്ന പ്രതീക്ഷയോടെ എല്ലാവരും കാത്തിരുന്നു. പെട്ടന്ന് ഒരു ട്രക്ക് വന്നു. ഇവരോട് വാഹനത്തിൽ കയറാൻ പറഞ്ഞു. വണ്ടി പോകുകയും ചെയ്തു. ക്യാപ്പറ്റൻ പിള്ള പറഞ്ഞു ബാക്കിയുള്ളവർ നിൽക്കണ്ട വീട്ടിൽ പോ..
ഞങ്ങളെ വെളിയിലിറക്കി ഗേറ്റ് അടച്ചു. ഞങ്ങൾക്ക് ഒന്നും മനസിലായില്ല. ഞങ്ങൾ അവിടെ നിന്നു. 12 മണിയോടെ ക്യാപ്റ്റൻ പിള്ള വീണ്ടും വന്നു പറഞ്ഞു അവൻ മാർ SSLC ബുക്ക് തിരുത്തിയതാണ് ഈ റിക്രൂട്ട്മെൻ്റ് ക്യാൻസലായി എന്ന്. എൻ്റെ പട്ടാളമോഹം അവസാനിച്ചു. പ്രായം കഴിഞ്ഞു പോയി. ഇതിനിടയിൽ ബാംഗ്ലൂരിൽ മിലിറ്ററി പോലിസ്, എ.എം സി, തുടങ്ങിയ റിക്രുട്ട് മെൻ്റിലും പങ്കെടുത്തു.നിരാശയായിരുന്നു ഫലം.
ഇത് കഥയുടെ ഒന്നാം ഭാഗം
നാല്പത് വർഷത്തിന് ശേഷം അൻപരശ് എന്ന് പരിചയപെ
ടുത്തിയ ഒരു പട്ടാള ഓഫിസർ എന്നെ ഫോൺ ചെയ്യുന്നു. ബ്രിഗേഡിയർ സാബിന് താങ്കളോട സംസാരിക്കണം എപ്പോഴാണ് സമയം എന്ന് ! ഞാൻ റെഡി എന്ന് പറഞ്ഞു. അദ്ദ്ദേഹം പരിചയപെടുത്തി ബ്രിഗേഡിയർ ലളിത് ശർമ. 2022ജൂലൈമാസം
ക്യാപ്റ്റൻ ബദ്രയുടെ ഒരു അണ്ടർവാട്ടർ പോട്രൈയ്റ്റ് തയാറാക്കുന്നു. അതിന് റിക്കാർഡ് വേണം ഇതാണ് ആവശ്യം. ഞാൻ മുൻപിൻ നോക്കാതെ ഒക്കെയടിച്ചു.
ഫ്ലോർ ടൈലുകൾ ഉപയോഗിച്ച് സ്വിമിംഗ് പൂളിൽ ക്യാപ്റ്റൻ ബദ്രയുടെ മനോഹര ചിത്രം നിർമിച്ചു. മിലിറ്റ്റി ഏർപ്പെടുത്തിയ വാഹനത്തിൽ എന്നെ പീരുമേട്ടിൽ നിന്ന് തിരുവനന്തപുരത്തും തിരികെയും ആക്കി. ജീവിതത്തിലെ മറക്കാനാവാത്ത സംഭവം. ബ്രിഗേഡിയർ ലളിത് ശർമ സാബ് അദ്ദേഹത്തിൻ്റെ കൈയൊപ്പ് ചാർത്തിയ മെഡൽ ആർമി ഓഫിസർമാരുടെ സാന്നിധ്യത്തിൽ എനിക്ക് സമ്മാനിച്ചു.
ഒരിക്കൽ എൻ്റെ മുമ്പിൽ കൊട്ടിയടച്ച വാതിക്കലിൽ നിന്ന് കരഞ്ഞു കൊണ്ട് പോയ എന്നെ ആ വാതിലിലൂടെ ആനയിച്ചു കൊണ്ടുപോയി ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ആദരിക്കുമ്പോൾ എൻ്റെ കണ്ണുകൾ നിറഞ്ഞു കൂടെതെ ദൈവം തമ്പൂരാന് ആയിരം നന്ദിയും അർപ്പിച്ചു.
പിന്നിട് വീണ്ടും എനിക്ക് മിലിറ്ററി ക്യാമ്പിൽ നിന്ന് വിളി വന്നു.
സ്വാതന്ത്ര്യ ലബ്ധിയുടെ 75ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തി ആസാദി കാ അമൃത് മഹോത്സവത്തിനോട് അനുബന്ധിച്ച്
ഏറ്റവും കൂടുതൽ പേരെ സംഘടിപ്പിച്ച് സൃഷ്ടിച്ച ഏറ്റവും വലിയ മനുഷ്യ ചിഹ്നം നിർമിക്കുന്നു. ഇതിന് ലോക റിക്കാർഡ് വേണം എന്നതായിരുന്നു ആവശ്യം.
1750 പേർ 10 മിനിറ്റിനുള്ളിലാണ് ഇരു രൂപങ്ങളും സൃഷ്ടിച്ചത്. പാങ്ങോട് സൈനിക ക്യാംപിലെ കൊളച്ചൽ സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കേരള ഗവർണർ ശ്രീ ആരിഫ് മുഹമദ് ഖാനായിരുന്നു മുഖ്യ അതിഥി. അവർക്കൊപ്പം വേദി പങ്കിടാനായത് മറ്റൊരു അനുഭവം.
തുടരും..
0 Comments