പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു.



വാഗമൺ:പീരുമേട് സി.പി.എം. ഗവർമെൻ്റ് ഹൈസ്കൂളിൽ 84 എസ്.എസ്.എൽ.സി ബാച്ചിൽ പഠിച്ചിരുന്നവർ ഒത്തുചേർന്നു. വാഗമൺ വി ഡി എ ഹാളിൽ നടന്ന സംഗമത്തിൽ ബി.ഷൈല അധ്യക്ഷത വഹിച്ചു. ഗിന്നസ് സുനിൽ ജോസഫ് ഉത്ഘാടനം ചെയ്തു.
ഭാരതം 78-ാംറിപബ്ലിക്ക് ദിനം ആ ഘോഷിക്കുമ്പോൾ ഈ ബാച്ചിൽ നിന്ന് സായുധ സേനയിൽ സേവനം ചെയ്ത പി.സണ്ണി, കെ.കെ.ബോസ്, രാജൻ നമ്പൂതിരി വൽസമ്മ എന്നിവരെ ആദരിച്ചു. 
തുടർന്ന് നടന്ന പരിപാടികൾക്ക് ഉമറാണി, ജസി മാത്യു, വിശാലൻ, ബിനോയ് എന്നിവർ നേതൃത്വം നൽകി.
47 വർഷം മുൻപ് ഒരു ക്ലാസിൽ ഇരുന്ന് പഠിച്ച പൂർവ്വ വിദ്യാർത്ഥികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചത് മക്കളും ചെറുമക്കളും വളരെ താത്പര്യത്തോടെ കേട്ടിരുന്നു. 36 പേരുടെ ഒത്തു ചേരൽ വൈകാരിക അനുഭവം സമ്മാനിച്ചു. 
സംഗമത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. നാലിന് പ്രതാപൻ നന്ദി പറഞ്ഞ് എല്ലാവരും ചേർന്ന് ദേശിയ ഗാനം പാടി പരിപാടി അവസാനിപ്പിച്ചു.

Post a Comment

0 Comments