ഗിന്നസ് റിക്കാർഡ് നേട്ടവുമായി സുനിൽ ജോസഫ്

പീരുമേട്: ഗിന്നസ് ജേതാവായ സുനിലിനെ തേടി രണ്ടാം ഗിന്നസും എത്തി. പീരുമേട് സ്വദേശിയായ സുനിൽ ഇക്കുറി ഏറ്റവും കൂടുതൽ പേപ്പർ കപ്പുകൾ ശേഖരിച്ചാണ് റിക്കാർഡ് നേടിയത്.
2021ഓഗസ്റ്റ് 4 ന് യു. എസ്.എ യിലെ  വുഡിൽ റാഫേൽ ലെവിൻ  നേടിയ 800 കപ്പുകൾ എന്ന റിക്കാർഡാണ് 858 കപ്പുകളായി സുനിൽ തിരുത്തിയത്.ഈ ശേഖരത്തിൽ 50 മില്ലി മുതൽ 300 എംഎൽ വരെയുള്ള വിവിധതരം പേപ്പർ കപ്പുകൾ ഉൾപ്പെടുന്നു.
 കേൾക്കുമ്പോൾ നിസാരമെന്ന് തോന്നുമെങ്കിലു ഗിന്നസിൻ്റെ നിയമാവലികൾ കഠിനമാണന്ന് സുനിൽ പറഞ്ഞു.2025 ഡിസംബർ ഒന്നിന് പീരുമേട് കലുങ്കുങ്കൽ റൂഫ്ടോപ്പിൽ നടത്തിയ പ്രദർശത്തിന് ബോസ്. കെ.കെ, ഗിന്നസ് ടിജോ വർഗീസ്, ഗിന്നസ്അശ്വിൻ വാഴുവേലിൽ, ഗിന്നസ് മാടസാമി, അനിഷ് സെബാസ്റ്റ്യൻ ,ജിബിൻ ജോർജ് എന്നിവർ നിരീക്ഷകരായിരുന്നു. 
2012 ൽ5986 ഫോൺ കാർഡുകൾ ശേഖരിച്ചാണ് ആദ്യം ഗിന്നസ്  നേടിയത്.
വാഴൂർ സ്വദേശി ഏൽബിൻ ജോസഫ് പേപ്പർ കപ്പ് ശേഖരണത്തിൽ തന്നെ സഹായിച്ചതെന്ന് സുനിൽ ഓർക്കുന്നു. കൽകത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിൻ്റെ അന്താരാഷ്ട്ര ജൂറിയും ചീഫ് എഡിറ്ററുമാണ്
മാധ്യമപ്രവർത്തകനായ സുനിൽ.
കേരളത്തിലെ ഗിന്നസ് ജേതാക്കളുടെ സംഘടനയായ ആഗ്രഹിൻ്റെ സംസ്ഥാന സെക്രട്ടറിയാണ്.കൂടാതെ കേരളത്തിൽ നിന്ന് അൻപത്തി ഏഴ് പേരെ ഗിന്നസിലെത്തിച്ച വ്യക്തി കൂടിയാണ്.

Post a Comment

0 Comments