റോളർ സ്കറ്റിംഗിനൊപ്പം ഹുള ഹൂപ്പ് ചെയ്ത് അവനിക ഗിന്നസ് നേടി

കൊല്ലം:
 ലോങ്സ്റ്റ് ഡ്യൂറേഷൻ റോളർ സ്കേറ്റിംഗ് വൈൽ ഹുല ഹൂപ്പ് എറൗണ്ട്  നെക്ക് എന്ന
വിഭാഗത്തിൽ 6-ാം ക്ലാസുകാരി ഗിന്നസ് നേടി.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ അവനികക്ക് ഗിന്നസ് സർട്ടിഫിക്കറ്റ് സമ്മാനിച്ചു.
കൊല്ലംകരംകോട്  ചാത്തന്നൂർ നിർമാല്യത്തിൽ വിനോദ്.വി ആശലക്ഷ്മി ദമ്പതിമാരുടെ മകളായ അവനികയാണ് നേട്ടം സ്വന്തമാക്കിയത്. 
റോളർ സ്കേറ്റിംഗിനൊപ്പം കഴുത്തിൽ ഹുള ഹൂപ്പ് 
25 മിനിറ്റ് 15 സെക്കൻഡ് ചെയ്താണ് അവനിക ഗിന്നസ് റിക്കാർഡ് സ്വന്തമാക്കിയത്.
കൊല്ലം കരംകോട്  ചാത്തന്നൂർ
വിമല സെൻട്രൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്
അവനിക.
കല്ലുവാതുക്കൽ സ്മാർട്ട് വീൽസ് സ്കേറ്റിംഗ്അക്കാദമിയിലെ
കോച്ച് അഫി ജെയുടെ ശിക്ഷണത്തിലാണ് സ്കേറ്റിംഗ് പഠനം തുടരുന്നത്.
 വിമല സെൻട്രൽ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി അവന്തികയാണ് സഹോദരി

Post a Comment

0 Comments