ഗിന്നസ് നേട്ടത്തിൽ ബ്രെയിൻ ഹാക്കർ ജോവൻ ബേസിൽ ജിബീഷ്

കൊച്ചി:
മുൻ റെക്കോർഡ് മറികടന്ന് ഗിന്നസ് വേൾഡ് റെക്കോർഡ് തിളക്കത്തിൽ ബ്രെയിൻ ഹാക്കർ ജോവൻ ബേസിൽ ജിബീഷ് . ഒരു മിനിറ്റിനുള്ളിൽ 113 പ്രമുഖ കമ്പനികളുടെ ലോഗോകൾ കൃത്യമായി തിരിച്ചറിഞ്ഞ് ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് സ്വന്തമാക്കി ബ്രെയിൻ ഹാക്കർ ജോവൻ ബേസിൽ ജിബീഷ് രാജ്യത്തിന്റെ അഭിമാനമായി മാറി. ഒരു മിനിറ്റിൽ 102 ലോഗോകൾ തിരിച്ചറിഞ്ഞ് ഓസ്‌ട്രേലിയയിൽ നിന്നുള്ള ലാറാ നുനാൻ സ്ഥാപിച്ച മുൻ ലോക റെക്കോർഡാണ് ജോവൻ ഇവിടെ തിരുത്തിക്കുറിച്ചത്.
യു.കെയിലെ കാർഡിനൽ ന്യൂമാൻ സ്കൂളിലെ വിദ്യാർത്ഥിയായ ജോവൻ, യു.കെയിലെ പോണ്ടിപ്രിഡ്  എം.പിയായ അലക്സ് ഡേവിസ് ജോൺസിൽ നിന്നും ലോക റെക്കോർഡ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ഗിന്നസ് റെക്കോർഡ് ജേതാവും ബ്രെയിൻ ഹാക്കർ അക്കാദമി ഡയറക്ടറുമായ ശാന്തി സത്യനാണ് ജോവനെ ഈ അപൂർവ നേട്ടത്തിലേക്ക് നയിച്ച പരിശീലക.
എറണാകുളം പെരുമ്പാവൂർ കൊല്ലായിൽ ഹൗസിൽ ജിബീഷ് പൗലോസിന്റെയും ബിൻസി കുര്യാക്കോസിന്റെയും മകനാണ് ജോവൻ. ഇസബൽ സാറാ ജിബീഷ് സഹോദരിയാണ്.
സാധാരണ ഓർമ്മശക്തിക്ക് അപ്പുറമുള്ള സമാനതകളില്ലാത്ത ഒരു പ്രകടനമാണ് ജോവൻ കാഴ്ചവെച്ചത്. വെറും 60 സെക്കൻഡുകൾക്കുള്ളിൽ 113 ലോഗോകൾ കണ്ട് ഓർത്തെടുക്കുക എന്നത് അസാധാരണമായ വിഷ്വൽ മെമ്മറി, ദ്രുതഗതിയിലുള്ള വിവര സംസ്കരണ ശേഷി, മികച്ച ഏകാഗ്രത, പെട്ടെന്ന് ഓർത്തെടുക്കാനുള്ള കഴിവ് എന്നിവ ആവശ്യപ്പെടുന്ന ഒന്നാണ്. കൃത്യവും ശാസ്ത്രീയവുമായ പരിശീലനത്തിലൂടെ മനുഷ്യ മസ്തിഷ്കത്തിന് കൈവരിക്കാൻ കഴിയുന്ന അത്ഭുതകരമായ നേട്ടങ്ങളുടെ തെളിവാണ് ഈ വിജയം.
വ്യക്തിഗതമായ കഴിവിനൊപ്പം മികച്ചൊരു പരിശീലകയുടെ മാർഗ്ഗനിർദ്ദേശവും, ശരിയായ അച്ചടക്കവും കഠിനാധ്വാനവും ഒത്തുചേരുമ്പോൾ അസാധ്യമായ കാര്യങ്ങളും നേടിയെടുക്കാനാകും എന്നതിന്റെ ശക്തമായ തെളിവാണ് ജോവന്റെ ഈ റെക്കോർഡ് നേട്ടം. വ്യവസ്ഥാപിതമായ ബ്രെയിൻ ട്രെയിനിംഗിലൂടെയും നിരന്തരമായപരിശീലനത്തിലൂടെയും പലർക്കും അസാധ്യമെന്ന് തോന്നുന്ന കാര്യങ്ങൾ സാധ്യമാക്കി മാറ്റാൻ കഴിയും. വിവരങ്ങൾ വേഗത്തിൽ പഠിക്കുന്നതിലുംഓർത്തെടുക്കുന്നതിലും തുടങ്ങി ലോക റെക്കോർഡുകൾ ഭേദിക്കുന്നതുവരെയുള്ള ഏതൊരു വിജയയാത്രയും ആരംഭിക്കുന്നത് മസ്തിഷ്കത്തെ ഫലപ്രദമായിപരിശീലിപ്പിക്കുന്നതിലൂടെയാണെന്ന് ഈ നേട്ടം അടിവരയിടുന്നു.

Post a Comment

0 Comments