ജൻസി കണ്ണാടിയുടെ മുന്നിൽ നിന്ന് തന്റെ ചുണ്ടുകളിലേക്ക് ആ കടുംചുവപ്പ് നിറമുള്ള ലിപ്സ്റ്റിക് പടർത്തുമ്പോൾ, അവൾ ഏറെ സന്തോഷവതിയായിരുന്നു. ഓഫീസിലെ മീറ്റിംഗായാലും കൂട്ടുകാരുമൊത്തുള്ള ഒത്തുചേരലായാലും ആ ബ്രാൻഡഡ് ലിപ്സ്റ്റിക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. "ലാസ്റ്റിംഗ് കളർ" എന്ന് പരസ്യങ്ങളിൽ കണ്ടതുപോലെ മണിക്കൂറുകളോളം അത് ചുണ്ടുകളിൽ മങ്ങാതെ നിൽക്കുമായിരുന്നു. എന്നാൽ, ആ ആകർഷകമായ ചുവപ്പിന് പിന്നിൽ ഭയാനകമായ ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ടെന്ന് ജൻസിഒരിക്കലുംചിന്തിച്ചിരുന്നില്ല.
ഒരു ഞായറാഴ്ച രാവിലെ
ചായ കുടിച്ചുകൊണ്ട് പത്രം വായിക്കുകയായിരുന്ന ജൻസി യുടെ കണ്ണ് പെട്ടെന്നാണ് ആ വാർത്തയിൽ ഉടക്കിയത്.
നമ്മൾ നിത്യേന ഉപയോഗിക്കുന്ന
പ്രമുഖ ബ്രാൻഡുകളുടെ ലിപ്സ്റ്റിക്കുകളെക്കുറിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിൽ, അവയുടെ വിവിധ നിറങ്ങളിൽ കാഡ്മിയം എന്ന മാരക വിഷാംശമുള്ള കനത്ത ലോഹം അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങൾകണ്ടെത്തിയിരിക്കുന്നത് എന്നതായിരുന്നു ആ വാർത്ത. ലിപ്സ്റ്റിക്കിന് ആകർഷകമായ നിറവും ഈടുനിൽപ്പും നൽകാൻ വേണ്ടിയാണ് നിർമ്മാതാക്കൾ ഇത്തരം രാസവസ്തുക്കൾ ഉപയോഗിക്കുന്നത്. ജൻസിയെ പ്പോലെ ലക്ഷക്കണക്കിന് ആളുകൾ ദിവസവും മണിക്കൂറുകളോളം ചുണ്ടുകളിൽ ലിപ്സ്റ്റിക് നിലനിർത്തുമ്പോൾ സംസാരിക്കുമ്പോഴും ആഹാരം കഴിക്കുമ്പോഴുമെല്ലാം വളരെ ചെറിയ അളവിൽ ഈ കെമിക്കലുകൾ നിരന്തരം ഉള്ളിലേക്ക് പോകാൻ സാധ്യതയുണ്ട്. ഒരു സ്പൂൺ വിഷംഒന്നിച്ച്കഴിക്കുന്നതുപോലെയല്ല ഇത്, പതുക്കെ പതുക്കെ നമ്മൾ അറിയാതെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന ഒരു മാരക അവസ്ഥയാണത്.
ശരീരത്തിലെത്തുന്ന കാഡ്മിയം കാലക്രമേണ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നതെന്ന് ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. ശരീരത്തിൽ ഇതിന്റെ അളവ് കൂടുന്നത് വൃക്കകൾ, ശ്വാസകോശം എന്നിവയുടെ പ്രവർത്തനങ്ങളെ പൂർണ്ണമായി തകരാറിലാക്കും. ഇതിനുപുറമേ എല്ലുകളുടെ ബലം കുറയുന്ന അസ്ഥിക്ഷയം, ശരീരത്തിലെ സ്വാഭാവിക ഹോർമോൺ വ്യതിയാനങ്ങൾ,നാഡീവ്യവസ്ഥയുടെ തകരാറുകൾ എന്നിവയ്ക്കും ഇത് വഴിതെളിക്കുന്നു. ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം, ലിപ്സ്റ്റിക്കുകളിലെ ഈ കാഡ്മിയം സാന്നിധ്യം ക്യാൻസറിന് വരെ കാരണമാകുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
വാർത്ത വായിച്ചുതീർന്നതും ജനുസി നേരെ നടന്നത്
തന്റെ ഡ്രസ്സിംഗ് ടേബിളിന് അടുത്തേക്കാണ്.
അവിടെ മനോഹരമായി അടുക്കിവെച്ചിരുന്ന വിലകൂടിയ ലിപ്സ്റ്റിക്കുകൾ അവൾ എടുത്തുനോക്കി. വലിയ ബ്രാൻഡുകളുടെ തിളങ്ങുന്ന പരസ്യങ്ങളിൽ മാത്രം വീണുപോയതല്ലാതെ, അവയിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങൾ പരിശോധിക്കാൻ അവൾ ഒരിക്കലും ശ്രമിച്ചിരുന്നില്ല. അവൾ ആ ലിപ്സ്റ്റിക്കുകളെല്ലാം എടുത്തു മാറ്റിവെച്ചു. ഇനി മേക്കപ്പ് ഉൽപ്പന്നങ്ങൾതിരഞ്ഞെടുക്കുമ്പോൾ ബ്രാൻഡിന്റെ പേരോ ആകർഷകമായ പരസ്യങ്ങളോ നോക്കിയാവില്ല, മറിച്ച്
അവയുടെ ഗുണനിലവാരവും അടങ്ങിയിരിക്കുന്ന ഘടകങ്ങളും കൃത്യമായി പരിശോധിച്ച് മാത്രം വാങ്ങൂ എന്ന് അവൾ ഉറപ്പിച്ചു. കാരണം, താല്ക്കാലികമായ സൗന്ദര്യത്തേക്കാൾ വലുതാണ് സ്വന്തം ആരോഗ്യം എന്ന് അവൾ തിരിച്ചറിഞ്ഞിരുന്നു.
(പൊതുജന താത്പര്യാർത്ഥം സുനിൽ ജോസഫ്)
0 Comments