പുസ്തകങ്ങളെ സ്നേഹിച്ച് റെക്കോഡ് ബുക്കിൽ ഇടം നേടി അധ്യാപകൻ. യൂണിവേഴ്സൽ റിക്കാർഡ് ബുക്കിലാണ് പട്ടം സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ ചരിത്ര അധ്യാപകനായ ബിന്നി സാഹിതി ഇടം നേടിയത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുസ്തകം എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച അധ്യാപകൻ എന്ന നിലയിലാണ് ബിന്നി സാഹിതി ദേശീയ റിക്കാർഡ്സിൽ ഇടം നേടിയതെന്ന് യൂണിവേഴ്സൽ റിക്കാർഡ് ഫോറം ചീഫ് എഡിറ്റർ സുനിൽ ജോസഫ് പറഞ്ഞു.
855 പുസ്തകങ്ങളാണ് ഇതുവര ബിന്നി എഡിറ്റ് ചെയ്തത്. യു ആർ എഫ് സാക്ഷ്യ പത്രം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മാനിച്ചു. മുൻ കൊല്ലം ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ. ദേവകി അധ്യക്ഷത വഹിച്ചു. . എൻസി ആർ ടി സി യുടെ പാഠപുസ്തക നിർമ്മാണ സമിതിയിലും അധ്യാപക സഹായി നിർമ്മാണത്തിലും പങ്കാളി ആയിരുന്നു.
എസ്.സി.ഇ.ആർ.ടി യിൽ കോർ എസ്ആർജി അംഗം, നൂതന ഗവേഷണപദ്ധതി അംഗം, സീമാറ്റിൽ റിസോഴ്സ് പേഴ്സൻ, സാഹിതി വാണി ഡയറക്ടർ ജനറൽ, സാഹിതി ഇന്റർനാഷണൽ സെക്രട്ടറി ജനറൽ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു.
ഗിന്നസ് സുനിൽ ജോസഫ്.
0 Comments