അണ്ടർവാട്ടർ ഛായാചിത്രത്തിന് യു. ആർ.എഫ് വേൾഡ് റെക്കോർഡ് നല്കി


തിരുവനന്തപുരം:മരണാനന്തരം പരമ വീര ചക്ര ലഭിച്ച ക്യാപ്റ്റൻ വിക്രം ബത്ര പിവിസിയുടെ ഏറ്റവും വലിയ അണ്ടർവാട്ടർ ഛായാചിത്രത്തിന് യൂണിവേഴ്സൽ റെക്കോർഡ് ഫോറം   വേൾഡ് റെക്കോർഡ് നല്കി.
കാർഗിൽ വിജയദിവസത്തിൽ  തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ നടന്ന ചടങ്ങിൽ യു.ആർ.എഫ് അന്താരാഷ്ട്ര ജൂറി ഗിന്നസ് ഡോ.സുനിൽ ജോസഫ് സർട്ടിഫിക്കറ്റും ഏഷ്യൻ ജൂറി ഡോ.ജോൺസൺ വി. ഇടിക്കുള മെഡലുംസമ്മാനിച്ചു.ബ്രിഗേഡിയർ ലളിത് ശർമ്മ പി.വി സി, കേണൽ റോഹിത് കുമാർ പാട്ടീൽ, കേണൽ സുധീർ അനായത്ത്, കേണൽ റാവു മുരളി ശ്രീധർ, സ്ക്വാഡ്രൻ ലീഡർ അലി, ക്യാപ്റ്റൻ മൻപ്രീത് സിംഗ് , ജാക്സൺ പീറ്റർ എന്നിവർ പങ്കെടുത്തു. കലാകാരനായ ഡാവിഞ്ചി സുരേഷാണ് രചന സൃഷ്ടിച്ചത്.  
കാർഗിൽ വിജയ് ദിവസ് സ്മരണയ്ക്കായി ബോണ്ട് വാട്ടർ സ്‌പോർട്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്നാണ് ഇന്ത്യൻ സൈന്യംപരിപാടിസംഘടിപ്പിച്ചത്.
1500 ചതുരശ്ര അടി വിസ്തീർണമുള്ള ടൈൽസ് ഉപയോഗിച്ച് നിർമ്മിച്ച ഈ ഇൻസ്റ്റലേഷൻ പൂർത്തിയാക്കാൻ ഡാവിഞ്ചി സുരേഷ് എന്ന കലാകാരന് 8 മണിക്കൂർ എടുത്തു.
 പൂർണമായും വെള്ളത്തിനടിയിൽ വെച്ചാണ് ഇത് സൃഷ്ടിച്ചത്.
ഏകദേശം അഞ്ച് ലക്ഷം രൂപ ചിലവഴിച്ചാണ് ഈ ദൗത്യം നിർവഹിച്ചത്.

Post a Comment

0 Comments