ചങ്ങനാശേരി:കേരളത്തിൽ ആദ്യം വിജയകരമായി ടോട്ടൽ ടാലസ് റീപ്ലേസ്മെൻ്റ് സർജറി നടത്തിയ മുട്ടുമാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വിദഗ്ദ്ധൻ ഡോ.ജെഫേഴ്സൺ ജോർജ്ജിന് യു.ആർ.ബി എക്സലൻസ് അവാർഡ് നല്കി.
ചങ്ങനാശ്ശേരി സമരിറ്റൻ മെഡിക്കൽ സെൻ്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ യു.ആർ.എഫ് വേൾഡ് റിക്കോർഡ് അന്താരാഷ്ട്ര ജൂറി ഡോ.ഗിന്നസ് സുനിൽ ജോസഫ് അവാർഡ് പ്രഖ്യാപനം നടത്തി. ജോബ് മൈക്കിൾ എംഎൽഎ സമ്മേളനം ഉദ്ഘാടനം ചെയ്തു.നഗരസഭ അധ്യക്ഷ ബീന ജോബി അധ്യക്ഷത വഹിച്ചു. ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡറും യു. ആർ.എഫ് വേൾഡ് റെക്കോർഡ് ജൂറിയുമായ ഡോ.ജോൺസൺ വി.ഇടിക്കുള മുഖ്യ സന്ദേശം നല്കി. ഡോ.ജോർജ്ജ് പീടിയേക്കൽ, ഡോ.ലീലാമ്മ ജോർജ്ജ്, ഫാദർ റെജി പുതുവീട്ടിൽക്കളം, ഫാദർ ഏബ്രഹാം സി.പുളിന്തിട്ട, കെ.പി മാത്യൂ, കുര്യൻ തമ്പുരാൻ എന്നിവർ ആശംസകൾ അറിയിച്ചു.ഡോ.ജെ ഫേഴ്സൺ ജോർജ്മറുപടി പ്രസംഗം നടത്തി.ചടങ്ങിൽ ചങ്ങനാശ്ശേരിയിലെ സാമൂഹിക - സാംസ്ക്കാരിക - രാ ഷ്ടിയ - ജീവകാരുണ്യ രംഗത്തെ പ്രമുഖർ സംബന്ധിച്ചു.
ജോയിൻറ് റീപ്ലേസ്മെന്റ് ആൻറ് ആർത്രോസ്ക്കോപ്പിയിൽ ഫെലോഷിപ്പ് നേടിയിട്ടുള്ള ഡോ.ജെഫേഴ്സൺ ജോർജിന്റെ നേതൃത്വത്തിൽ രണ്ട് കാലിന്റെയും മുട്ട് മാറ്റി വെയ്ക്കൽ ശസ്ത്രക്രിയ ചുരുങ്ങിയ ചെലവിൽ സമരിറ്റൻ മെഡിക്കൽസെന്ററിൽനടന്നുവരുന്നു.ആലപ്പുഴ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ ഉൾപെടെ വിവിധ സ്വകാര്യ ഹോസ്പിറ്റലിൽ സന്ധി മാറ്റ ശസ്ത്രക്രിയയിൽമികവ്തെളിയിക്കുന്ന ഡോ.ജെഫേഴ്സൺ കേരളബ്ലാസ്റ്റേഴ്സ് ടീം ഡോക്ടർ ആയിരുന്നു.ആലപ്പുഴ മെഡിക്കൽ കോളജ് ഹോസ്പിറ്റൽ മുൻ പീഡിയാട്രീഷ്യനും സമരിറ്റൻ മെഡിക്കൽ സെന്റർ ശിശുരോഗ വിദഗ്ദ്ധയും ആയ ഡോ.നിഷാ ജെഫേഴ്സൺ ആണ് ഭാര്യ.
0 Comments