501 പേരുടെ പൂരക്കളി യു.ആർ എഫ് ഏഷ്യൻ റിക്കാഡ് നേട്ടത്തിൽ

 

പയ്യന്നൂർ ∙ തായിനേരി കുറിഞ്ഞി ക്ഷേത്രം കളിയാട്ടത്തിന്റെ ഭാഗമായി 500 പേരുടെ മെഗാ പൂരക്കളി ഏഷ്യ റിക്കാർഡ് നേടി . പൂരക്കളിയുടെ ചരിത്രത്തിലാദ്യമാണ് ഇത്രയും പൂരക്കളി കലാകാരന്മാർ ചേർന്ന് പൂരക്കളി അവതരിപ്പിക്കുന്നത്. ക്ഷേത്ര പരിസരത്ത് നടന്ന പൂരക്കളി സിനിമ താരം പ്രേംകുമാർ ഉദ്ഘാടനം ചെയ്യ്തു.
മുതിർന്ന കലാകാരന്മാരായ തായമ്പത്ത് കുഞ്ഞിക്കണ്ണൻ,
പാണ്ടികശാലയിൽ നാരായണൻ എന്നിവരുടെ
നേതൃത്വത്തിൽ
 പ്രശസ്ത പൂരക്കളി പരിശീലകൻസി.കെ.സജീഷാണ് കളിയുടെ കോഓർഡിനേറ്റർ. 5 മുതൽ 90 വയസ്സുവരെയുള്ള പൂരക്കളി കലാകാരന്മാരാണ് അണിനിരന്നത്. 
ഒന്നും നാലും നിറങ്ങളും ആണ്ടും പള്ളിന്റെ ഒരു ഭാഗവും ശിവ ഭ്രാന്ത്, ചിന്ത് എന്നീ കളികളുമാണ് അവതരിപ്പിച്ചത്. 12 റൗണ്ടുകളിലായി കലാകാരന്മാർ അണിനിരന്ന് അവതരിപ്പിച്ചു .
പൂരക്കളി യു. ആർ. എഫിൻ്റെ ഏഷ്യൻ റിക്കാർഡിൽ ഇടം പിടിച്ചതായി ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് അറിയിച്ചു. ഗിന്നസ് ഡേവിഡ് കെ.എം, ഗിന്നസ് പ്രജിഷ് കണ്ണൻ എന്നിവർ നിരീക്ഷകരായിരുന്നു.
മെഗാപൂരക്കളിക്ക് മുൻപ് 75 പേരുടെ പൂരക്കളി അരങ്ങേറ്റം നടത്തി. മെഗാ പൂരക്കളി സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും സിനിമാ നടനുമായ പ്രേംകുമാർ ഉദ്ഘാടനംചെയ്തു. 
 നഗരസഭാധ്യക്ഷ കെ.വി. ലളിത മുഖ്യാതിഥിയായിരിന്നു.
അന്നൂർ തലയന്നേരി പൂമാലക്കാവ്, തായിനേരി കുറിഞ്ഞി ക്ഷേത്ര ഭാരവാഹികളായ  എ.ജയപ്രകാശ്, സി.സുഖിൽ കുമാർ, ടി.എം.രാമകൃഷ്ണൻ, പി.വിജയൻ, കെ.ദാമോദരൻ, എൻ.വി.പ്രമോദ് കുമാർ, പി.വിജീഷ്, എം.കെ.രാജീവ്, ടി.സുരേന്ദ്രൻ,വി.കെ.ദാമോദരൻ എന്നിവർ പരിപാടിയുടെ സംഘടാകരായിരുന്നു.

Post a Comment

0 Comments