സോപാന സംഗിതം ആലപിച്ച് സലിഷ് നനദുർഗ യു.ആർ.എഫ് ഏഷ്യൻ റിക്കാർഡ് കരസ്ഥമാക്കി


ഇരിഞാലക്കുട :  സോപാന സംഗീതം ആലപിച്ച് സലിഷ് നനദുർഗ യൂണിവേഴ്സൽ റിക്കാർഡ് ഫോറത്തിൻ്റെ (കൽക്കത്ത) ഏഷ്യൻ റിക്കാർഡ് കരസ്ഥമാക്കി.ഒരു മണിക്കൂർ ഒരു മിനിറ്റ് നാല്പത് സെക്കൻഡ്നിർത്താതെയായിരുന്നു ആലാപനം. ഞായറാഴ്ച രാവിലെ5.5ന്ശ്രീകൂടൽമാണിക്യ ക്ഷേത്രത്തിൻ്റെകിഴക്കേനടയിൽസജ്ജമാക്കിയസ്റ്റേജിലായിരുന്നു പ്രകടനം. ഗുരുവായൂർ സ്വദേശി ജ്യോതി ദാസിൻ്റെ 12 മണിക്കൂർ റിക്കാർഡാണ് സലീഷ് മറികടന്നത്. 
പി- നന്ദകുമാർ, ഇടക്ക കലാകാരൻ,ഷീലാ മേനോൻ, ഡയറക്ടർ സാരംഗ് ഓർക്കസ്ട്ര , ശ്രീജിത്ത്. എസ്.പിള്ള, മേളകലാകാരൻ, സുമേഷ് കെ. നായർ, ഷിജു എസ് നായർ, ശ്രീകുമാർ.  ജെ, രാമദാസ് ചെവ്വലൂർ, ടി. മണിലാൽയു ആർ എഫ് കേരള റിപോർട്ടർ അനിഷ് സെബാസ്റ്റ്യൻ എന്നിവർ നിരീക്ഷകരായിരുന്നു. ഒരു മണിക്കുറിന് 5 മിനിറ്റ് ഇടവേള അനുവദിച്ചിരുന്നു.
സമാപന സമ്മേളനത്തിൽ യു. ആർ. എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് റിക്കാർഡ് പ്രഖ്യാപിച്ചു. വിദ്യാധരൻ മാസ്റ്ററും ഇരിഞ്ഞാലക്കുട മുനിസിപ്പൽചെയർപേഴ്സൺ
സുജ സഞ്ജീവും ചേർന്ന്  സർട്ടിഫിക്കറ്റും ജ്യോതിദാസ് ഗുരുവായൂർ മെഡലും സമ്മാനിച്ചു.
അരുൺ കുമാർ(ശ്രീ കൂടൽമാണിക്യംസായാഹ്നകൂട്ടായ്മ ), രഘു രാം പണിക്കർ(
ആവണങ്ങട്ടു കളരി )
കലാമണ്ഡലം രാഘവൻ ആശാൻ,സന്തോഷ്‌ ബോബൻ, സ്മിത കൃഷ്ണ കുമാർ,വാർഡ് കൗൺസിലർ പ്രദീപ്‌ മേനോൻ(മുൻ ദേവസ്വം ചെയർമാൻ ),അജയകുമാർ മുൻ മെബർ), സന്തോഷ്‌ ചെറാകുളം സുമേഷ് നായർ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments