
കട്ടപ്പന: മണൽത്തരികൾ കൊണ്ട് ക്യാൻവാസുകളിൽ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ തീർത്ത് ലോകശ്രദ്ധ നേടിയ ഇടുക്കി തേഡ്ക്യാമ്പ് സ്വദേശിയായ സനു കെ മോഹന് ലോക റിക്കാർഡ്.പ്രകൃതിദത്തമായ മണൽത്തരികൾ കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ‘തിരുവത്താഴം’ ചിത്രം പൂർത്തിയാക്കി മറ്റൊരു ലോക റെക്കോർഡിന് കൂടി അർഹനായി..2 .30 മീറ്റർ നീളത്തിലും1.10 മീറ്റർ വീതിയിലുമാണ് ചിത്രം തീർത്തത് 960 മണിക്കൂർ ഈ ചിത്രത്തിൻ്റെ പൂർത്തികരണത്തിനായി സനു ചിലവഴിച്ചു. യു ആർ എഫ് വേൾഡ് റിക്കാർഡ് സർട്ടിഫിക്കറ്റ് അന്താരാഷ്ട്ര ജൂറി ഗിന്നസ് സുനിൽ ജോസഫ് കൈമാറി.
21 വർഷത്തെ കഠിനാധ്വാനത്തിലൂടെ ഒരു ലക്ഷത്തിലധികം മണൽചിത്രങ്ങൾ വരച്ച സനു, ഇപ്പോൾ വിശുദ്ധവാരത്തിൽ പെസഹദിനത്തിൽ തന്നെ ഈ അംഗികാരം ലഭിച്ചത് ദൈവാനുഗ്രഹമായി കാണുന്നുവെന്ന് പറഞ്ഞു.ചിത്രം വരക്കാനുള്ളമണൽ തരികൾഇന്ത്യയിലുംവിദേശത്തുമുള്ളവിവിധ സ്ഥലങ്ങളിൽ നിന്നാണ് ശേഖരിച്ചത്. വൈവിധ്യമാർന്ന നിറങ്ങളിലുള്ള മണൽ ഉപയോഗിച്ച് ക്യാൻവാസിൽ വരച്ച ഏറ്റവും വലിയ ലോഗോയ്ക്കുള്ള വേൾഡ് റെക്കോർഡ് നേരത്തെ തന്നെ സനു സ്വന്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഹംഗേറിയൻ പ്രധാനമന്ത്രി , യുഎഇ വിദേശകാര്യമന്ത്രി തുടങ്ങിയലോകനേതാക്കളുടെയും സച്ചിൻ ടെണ്ടുൽക്കർ, എം.എ. യൂസഫലി തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങൾ സനു മണലിൽവിരിയിച്ചിട്ടുണ്ട്.മണൽചിത്രകലയെ പ്രോത്സാഹിപ്പിക്കുന്നതിനായി കട്ടപ്പന-ഇരട്ടയാർ റൂട്ടിൽ വെട്ടിക്കുഴക്കവലയിൽ ‘സൻ പ്രവാഹി’ എന്ന പേരിൽ മണൽചിത്രങ്ങൾക്കായി മാത്രമുള്ള ഗാലറി സനു നടത്തുന്നുണ്ട്. ഇതിന് പുറമെ കേരളത്തിലുടനീളം 37 മിനി ഫ്രാഞ്ചൈസി ഗാലറികളും പ്രവർത്തിക്കുന്നു. പ്രമുഖ ഹോട്ടൽ ഗ്രൂപ്പുകളായ താജ്, മാരിയറ്റ്, ഗ്രാൻഡ് ഹയാത്ത് എന്നിവടങ്ങളിലും പ്രമുഖ ബിൽഡർമാരുടെ കെട്ടിടങ്ങളിലും സനുവിൻ്റെ മണൽ ചിത്രങ്ങൾ ഇടംപിടിച്ചിട്ടുണ്ട്.സാമൂഹിക പ്രതിബദ്ധതയും തൊഴിൽ പരിശീലനവുംവെറുമൊരു കല എന്നതിനപ്പുറം, ശാരീരികമോ സാഹചര്യപരമോ ആയ കാരണങ്ങളാൽ ജോലിക്ക് പോകാൻ കഴിയാത്തവർക്ക് സനു വീട്ടിലിരുന്ന് സാൻഡ് ആർട്ട് ചെയ്യാനുള്ള പരിശീലനം നൽകുന്നു. നിലവിൽ 130-ഓളം പേർ ഇത്തരത്തിൽ സനുവിനോടൊപ്പം പ്രവർത്തിക്കുന്നുണ്ട്. ഇവർ തയ്യാറാക്കുന്ന ചിത്രങ്ങൾ ഫ്രെയിം ചെയ്ത് വിപണിയിലെത്തിക്കാനും അദ്ദേഹം മുൻകൈ എടുക്കുന്നു. സനു, സ്കൂളുകളിലും കോളേജുകളിലുംസെമിനാറുകളും വർക്ക്ഷോപ്പുകളും നടത്തി വരുന്നു.തേഡ്ക്യാമ്പ് കണ്ടത്തിൽതാഴെ വീട്ടിൽ മോഹനന്റെയും സരസ്വതിയുടെയും മകനായ സനു, ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമയ്ക്ക് ശേഷം സബ് എഞ്ചിനീയറായും ഇൻസ്ട്രക്ടറായും ജോലി ചെയ്തിട്ടുണ്ട്. കട്ടപ്പന പിഡബ്ല്യുഡി ഓഫീസിലെ ഓവർസിയർ അഞ്ചു പുരുഷോത്തമൻ ആണ് ഭാര്യ. യു.ആർ.എഫ് റെക്കോർഡ് ജേതാവായ മകൾ തീർത്ഥയും മകൻ ധ്യാൻ മാധവും ഉൾപ്പെടുന്നതാണ് സനുവിൻ്റെ കുടുംബം. മണൽചിത്രകലയെ ലോകമെമ്പാടും എത്തിക്കുക എന്ന ലക്ഷ്യത്തോടെ പുതിയ പ്രദർശനങ്ങളുംവർക്ക്ഷോപ്പുകളുമായി സനു കെ മോഹൻ തൻ്റെ കലാസപര്യ തുടരുകയാണ്.
0 Comments