സി എം എസ് പ്രസ്ഥാനത്തിൻ്റെ ആരംഭം .
ലണ്ടൻ സിറ്റിയിലെ അൽഡർസ് സ്ട്രിറ്റിൽ 1799 ഏപ്രിൽ 12-ന് ആണ്മൂന്ന്ഉദ്ദേശ്യലക്ഷ്യങ്ങളോടെ സിഎംഎസ് പ്രസ്ഥാനം തുടങ്ങിയത്.തുടക്കത്തിൽ"The society for missions in Africa and the East" എന്ന പേരിലായിരുന്ന പ്രസ്ഥാനത്തിൻ്റെ പേര്"The church missionary society" എന്ന് പുന:നാമകരണം ചെയ്തു.
അടിമക്കച്ചവടം നിർത്തലാക്കുക, കുടുംബത്തിൽ സാമുഹ്യ നിതി നടപ്പാക്കുക, ലോക സുവിശേഷി കരണം ഇവയായിരുന്നു പ്രസ്ഥാനത്തിൻ്റെ ഉദ്ദേശ്യങ്ങൾ.
ക്രിസ്ത്യനികൾ കേരളത്തിലുണ്ടായത്
ക്രിസ്തു ശിഷ്യൻ സെ. തോമസ്
വന്നതിനു ശേഷമാണന്ന് വിശ്വസിക്കപെടുന്നു. മലബാറിലെ പുരാതന സിറിയൻ പള്ളികൾക്ക് പശ്ചിമേഷ്യയിലെ ക്രിസ്തിയ പ്രസ്ഥാനങ്ങളുമായി ബന്ധം ഉണ്ടായിരുന്നു. പതിനാറാം നൂറ്റാണ്ടിലെ നവോത്ഥാനം യൂറോപ്പിലെങ്ങും വ്യാപിച്ചപ്പോൾ CMS,LMS,BASALMISSION എന്നിമിഷനറി പ്രസ്ഥാനങ്ങളുടെ സ്വാധീനം ഭാരതത്തിലുമുണ്ടായി.
ഇംഗ്ലിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തുടങ്ങാൻ ആറ്റിങ്ങൽ റാണി തിരുവിതാംകൂറിൽ സ്ഥലം അനുവദിച്ചു കൊടുത്തു. പിന്നിട് പതിനേഴാം നൂറ്റാണ്ടിൽ ടിപ്പുവുമായി ഈസ്റ്റിന്ത്യാ കമ്പനി ഉണ്ടാക്കിയ കരാർ പ്രകാരം മലബാർ ദേശം ഇവരുടെ അധിനതയിലായി.തിരുവിതാംകൂർ രാജാവ് 1795 ൽ ഈസ്റ്റിന്ത്യാ കമ്പനിയുമായി കരാറിൽ എർപ്പെടുകയും 1805 ൽ പുതുക്കുകയും ചെയ്തു. ഇതു പ്രകാരം ബ്രിട്ടിഷ് റെസിഡൻ്റിന് തിരുവിതാംകൂർരാജസഭയിൽ പങ്കെടുക്കുവാൻ അനുവാദം ലഭിച്ചു'. അതു പ്രകാരം കേണൽ കോളിൻ മക്കാളെ, കേണൽ ജോൺമൺറോ എനിവരായായിരുന്നു യാഥാക്രമം പങ്കെടുത്തിരുന്നത്.ഇവർ രണ്ടു പേരുംപ്രൊട്ടസ്റ്റൻ്ക്രിസ്ത്യാനികളുടെ വക്താക്കളുമായിരുന്നു'. 1806-ൽ റവ കെർ ,റവ ബുക്കാനൻ എന്നിവർമലബാറിലെക്രിസ്ത്യാനികളുമായി ചർച്ച നടത്തി.തുടർന്ന് ലോർഡ് വില്ല്യംബെൻററിക്ക് റവകെറിനെതിരുവിതാംകൂറിലേക്കയച്ചു. തുടർന്ന് ആംഗ്ലിക്കൻ ചർച്ചും സിറിയൻ ചർച്ചുമായി യോജിച്ചു പ്രവർത്തിക്കാൻ ഉടമ്പടിയുണ്ടാക്കി.പത്തൊൻപതാം നൂറ്റാണ്ടിൻ്റെ തുടക്കം സിറിയൻ ക്രിസ്ത്യാനികളുടെ സ്ഥിതി വളരെ പരിതാപകരമായിരുന്നു. അത്മിയമായി വളരെ താഴ്ന്ന നിലവാരത്തിലും അന്ധവിശ്വാസത്തിലും അവഗണനയിലുമായിരുന്നു യാക്കോബായ ക്രിസ്ത്യാനികൾ. 1816ൽ കേണൽ മൺറോയുടെ നേതൃത്വത്തിൽ സി എം എസ് മിഷനറിമാരാണ് യാക്കോബായ വിശ്വാസികളെ സഹായിച്ചത്. രണ്ടു ലകഷ്യങ്ങൾ കണ്ടു കൊണ്ടാണിവരെ മിഷനറിമാർ സഹായിച്ചത്. ഒന്ന് പള്ളികളുടെ പുനരുദ്ധാരണവും തദ്ശിയരുടെ ഉയർച്ചയും.| രണ്ട് -മലബാറിലെ ഇംഗ്ലിഷ്കാർക്ക് സിറിയൻ ക്രിസ്ത്യൻ വിഭാഗത്തിൻ്റെ പിന്തുണ നേടുന്നതിനായും.
ആദ്യമായിതിരുവിതാംകൂറിലെത്തിയ മിഷനറി റവ തോമസ് നോർട്ടനായിരുന്നു അദ്ദേഹംആലപ്പുഴകേന്ദ്രമാക്കി മറ്റു സമുദായങ്ങളുടെ ഇടയിൽ പ്രവർത്തിച്ചു.
"കോട്ടയംത്രയങ്ങൾ" എന്നറിയപ്പെട്ടിരുന്ന :റവ ബഞ്ചമിൻ ബെയ്ലി ,റവ ജോസഫ് ഫെൻ, റവ ഹെൻറി ബേക്കർ(sr) എന്നിവരാണ് യാക്കോബായ ക്രിസ്ത്യ നികളുടെ വിദ്യാഭ്യാസ കാര്യങ്ങൾക്ക് നേതൃത്വം നൽകിയത്.റവ ബെയ്ലി അച്ചടി-വിവർത്തനമേഖലയിൽപ്രവർത്തിച്ചു.കോട്ടയത്തെ ആദ്യ അച്ചടി ശാല, ആദ്യമലയാള ബൈബിൾ, ആദ്യ നിഘണ്ടു ഇവയെല്ലാം റവ ബെയ്ലിയുടെ സംഭാവനയാണ്.മിഷനറിമാരുംസിറിയൻക്രിസ്ത്യാനികളുംതമ്മിൽആരംഭഘട്ടത്തിൽ ചിലപ്രശ്നങ്ങൾഉണ്ടായിരുന്നങ്കിലും സൗഹാർദപരമായി കഴിഞ്ഞു പോന്നു
എകദേശം ഇരുപതു വർഷങ്ങൾക ശേഷം യാക്കോബായ സഭയിലെ നേതൃമാറ്റവും പുതിയ യുവ മിഷനറിമാരുടെവരവോടെയും അഭിപ്രായവ്യത്യാസങ്ങൾ രൂക്ഷമായി.റവ ജോസഫ് പീറ്റ്, റവ വുഡ് കുക്ക് എന്നിമിഷനറിമാർക്ക് യാക്കോബായക്കാരുമായി യോജിക്കാനായില്ല. തുടർന്ന് സിഎംഎസ് സെക്രട്ടറിയായ റവ ടി.ജെ ടക്കർ, ആംഗ്ലിക്കൻ ബിഷപ്പ് വിൽസൺ എന്നിവരുടെ സന്ദർശനവും പ്രശ്ന പരിഹാരമായില്ല. മലങ്കര മെത്രാപോലിത്ത മാർ ഡയനേഷ്യസ് IV - 1836 ജനുവരി 16 ന് സിനഡ് വിളിച്ചുകൂട്ടി. ഇവിടെ വച്ച് മിഷനറി ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചു.അതേ തുടർന്ന് മിഷനറിമാർ മലയാള മണ്ണിലെ ഈഴവ, മലയരയവിഭാഗങ്ങളിലേക്ക് ശ്രദ്ധ പതിപ്പിച്ചു.കൂടാതെ മിഷനറി പ്രവർത്തനങ്ങളിൽ ആകൃഷ്ടരായ സിറിയൻ ക്രിസ്ത്യാനികളും ആംഗ്ലിക്കൻ സഭയുമായി ചേർന്ന് പ്രവർത്തിച്ചു. കാൻ്റർബറി ആർച്ച് ബിഷപ്പ് തിരുവിതാംകൂറിനെ മദ്രാസ് പ്രവിശ്യയുമായി കൂട്ടി ചേർത്തതിനെ തുടർന്ന് 1840 ൽ മദ്രാസ് ബിഷപ്പ് സ്പെൻസർ തൻ്റെ ആദ്യ സന്ദർശനം നടത്തി.ഇതിനു ശേഷമാണ് മിഷനറിമാർ അക്രൈസ്തവരുടെ ഇടയിൽ സുവിശേഷ വേല ചിട്ടയായി നടപ്പിലാക്കുന്നത്.
മധ്യതിരുവിതാംകൂറിലെ ആദിവാസി വിഭാഗത്തിൻ്റെ ഇടയിൽ പ്രവർത്തിക്കാൻ സി എം എസ് മിഷനറിമാർ തുടങ്ങിയത് 1848 മുതലാണ്. തിരുവിതാംകൂറിലെ പ്രധാന ആദിവാസി വിഭാഗമാണ് മലയരയൻമാർ. തങ്ങളുടെ ശോചനിയമായ ജിവിത പശ്ചാതലം പള്ളത്തെ മിഷൻ വീട്ടിലെത്തി റവ ബേക്കർ ജൂനിയറെ മൂപ്പൻമാർ ബോധിപ്പിച്ചു.ഇവരുടെ നിരന്തര അഭ്യർത്ഥനയെ മാനിച്ച് 1848 ൽ മലയരയ മേഖലകളിൽ സന്ദർശനം നടത്തി.റവ ബേക്കറും സഹായികളും മലമുകളിലെത്തി മലയരയൻമാരെ പഠിപ്പിക്കാനാരംഭിച്ചു.തുടർന്ന് 1849 ൽ മുണ്ടക്കയത്ത് മിഷൻ വയൽ തുറന്നു പ്രവർത്തനമാരംഭിച്ചു'. ഭുവുടമയിൽ നിന്ന് ഭുമി കരസ്ഥമാക്കി എതാനും വീടുകൾ പണിത് നാട്ടുകാരായ കുടുംബങ്ങളെ ഇവിടെ പാർപ്പിച്ച് പ്രവർത്തനങ്ങൾ ഊർജിതമാക്കി.1852 ൽ റവ.ബേക്കർ ഇരുമാപ്രാ, വാളകം ,മേലുകാവ് പ്രദേശങ്ങൾ സന്ദർശിച്ച് മലമുകളിലെ മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.1853-ൽ കണ്ണിക്കൽ, പുത്താട്ട എന്നി ദേശങ്ങളിലേക്കും പ്രവർത്ത തങ്ങൾ വ്യാപിപ്പിച്ചു.
1853 ൽ മാർത്താണ്ഡവർമ്മ മഹാരാജാവ് അടിമത്വം അവസാനിപ്പിച്ച് കൽപന പുറപ്പെടുവിച്ചതിനാൽ ധാരാളം ആദിവാസി വിഭാഗങ്ങൾക്ക് ക്രിസ്തുമതത്തിലേക്ക് കടന്നു വരാൻ അവസരമൊരുങ്ങി.
1855. ൽ റവ ഹെൻറി ബേക്കറുടെ അധിനതയിൽ പെടുത്തി "മുണ്ടക്കയം ചർച്ച് മിഷൻ ജില്ല" രൂപികരിച്ചു. തൻ്റെ സൗകര്യത്തിനായി മുണ്ടക്കയം, മേലുകാവ് എന്നിങ്ങനെ രണ്ടായി വിഭജിച്ചു. മുണ്ടക്കയം, കൂട്ടിക്കൽ, അസാപിയൻ എന്നും മേലുകാവ്, ഇരുമാപ്രാ, കണ്ണിക്കൽ എന്നിങ്ങനെ ആറ് സഭകളായി വിഭജിച്ചു.എല്ലാ വില്ലേജിലും പള്ളിക്കൂടങ്ങൾ തുടങ്ങുകയും കുട്ടികൾ നിർബന്ധമായും വരണമെന്നും നിഷ്കർഷിച്ചു. തദ്ദേശിയരായവരെ ശുശ്രുഷകരായും അധ്യാപകരായും ഇവിടെ നിയമിച്ചു. പതിനൊന്നു പള്ളികളും ഇരുപത്തേഴ് പള്ളി കുടങ്ങളും റവ ഹെൻ്റി ബേക്കർ ജൂനിയർ സ്ഥാപിച്ചു.1878 നവംബർ 13ന് റവ ഹെൻറി ബേക്കർ തൻ്റെ 59-ാം വയസ്സിൽ തിരുസന്നിധിയിൽ ചേർക്കപ്പെട്ടു.
മദ്രാസിലെ സെ. ജോർജ് കത്തിഡ്രൽ സെമിത്തേരിയിൽ "മലനാടിൻ്റെ അപ്പോസ്തലൻ" അന്ത്യവിശ്രമം കൊള്ളുന്നു.
ഗിന്നസ് സുനിൽ ജോസഫ്
കടപ്പാട്: ജോർജ് എബ്രഹാം പൊട്ടൻകുളം, റവ സി വൈ തോമസ്, ബാക്സ, സി എം എസ്, എൽ എം എസ്.
0 Comments